|    May 1 Mon, 2017 12:15 am
FLASH NEWS

ഐഎസിന് സഹായം; യുഎസ് വൈമാനികന്‍ കുറ്റക്കാരന്‍

Published : 11th March 2016 | Posted By: SMR

വാഷിങ്ടണ്‍: ഐഎസിനെ സഹായിക്കാന്‍ ശ്രമിച്ചു എന്ന കേസില്‍ യുഎസ് വ്യോമസേനയിലെ മുന്‍ വൈമാനികന്‍ കുറ്റക്കാരനാണെന്ന് ന്യൂയോര്‍ക്ക് ഫെഡറല്‍ കോടതി ജൂറി കണ്ടെത്തി. 48കാരനായ തയ്‌റൂദ് പഖിനെയാണ് കോടതി കുറ്റക്കാരനായി പ്രഖ്യാപിച്ചിരിക്കുന്നത്. യുഎസില്‍ ഐഎസിനെ സഹായിക്കാന്‍ ശ്രമിച്ചു എന്ന കേസില്‍ കുറ്റക്കാരനായി പ്രഖ്യാപിക്കുന്ന ആദ്യ വ്യക്തിയാണ് ഇദ്ദേഹം. സിറിയന്‍ അതിര്‍ത്തി കടക്കുന്നതിനെക്കുറിച്ച് അന്വേഷണം നടത്തി, ഐഎസ് പ്രചാരണ വീഡിയോകള്‍ ശേഖരിച്ചു എന്നിവയാണ് പ്രോസിക്യൂഷന്‍ ഇദ്ദേഹത്തിനെതിരേ നിരത്തിയ തെളിവുകള്‍. പഖ് സഹപ്രവര്‍ത്തകരോട് ഐഎസിനെ അനുകൂലിച്ച് സംസാരിച്ചതായും സോഷ്യല്‍ മീഡിയകളില്‍ ഐഎസ് അനുകൂല പോസ്റ്റിട്ടെന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു. 35 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് ഇദ്ദേഹത്തിനെതിരേ ചുമത്തിയിരിക്കുന്നത്. കേസില്‍ സപ്തംബറില്‍ വിധിപറയും.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day