|    Apr 24 Tue, 2018 11:56 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഐഎസിന് പിന്നില്‍ സാമ്രാജ്യത്വ ശക്തികള്‍: എസ്‌വൈഎസ്

Published : 7th August 2016 | Posted By: SMR

കോഴിക്കോട്: ഐഎസിന് ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ലെന്നും അത് സാമ്രാജ്യത്വത്തിന്റെ സൃഷ്ടിയാണെന്നും സുന്നി യുവജനസംഘം സംഘടിപ്പിച്ച ഐഎസ്, സലഫിസം, ഫാഷിസം ത്രൈമാസ കാംപയിന്റെ ഉദ്ഘാടന സമ്മേളനം അഭിപ്രായപ്പെട്ടു.
ഐഎസിന്റെ പേരു പറഞ്ഞ് ഇന്ത്യന്‍ മുസ്‌ലിംകളെ രാജ്യവിരുദ്ധരാക്കാനുള്ള ഫാഷിസ്റ്റ് ശ്രമം അപകടകരമാണ്. ബാങ്ക്‌വിളിയെക്കുറിച്ചു മോശം അഭിപ്രായം പറഞ്ഞ മുതിര്‍ന്ന രാഷ്ട്രീയ നേതാവിന്റെ ഉള്ളിലിരിപ്പ് മലയാളികള്‍ക്കു മനസ്സിലായെന്നും മനസ്സില്‍ ഇത്തരം കാപട്യം സൂക്ഷിക്കുന്നവരുടെ യഥാര്‍ഥമുഖം തിരിച്ചറിയണമെന്നും ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു.
ട്രഷറര്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കോട്ടുമല ടി എം ബാപ്പു മുസ്‌ല്യാര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, നാസര്‍ ഫൈസി കൂടത്തായി, കെ പി കോയ, കെ മോയിന്‍കുട്ടി മാസ്റ്റര്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss