|    Jan 21 Sat, 2017 6:47 pm
FLASH NEWS

ഐഎസിന് നാലിലൊന്ന് പ്രദേശം നഷ്ടപ്പെട്ടു

Published : 10th October 2016 | Posted By: SMR

ലണ്ടന്‍: സിറിയയിലും ഇറാഖിലുമായി ഐഎസിന് നാലിലൊന്ന് പ്രദേശങ്ങള്‍ നഷ്ടപ്പെട്ടതായി പഠന റിപോര്‍ട്ട്. 2015 ജനുവരി മുതല്‍ ഐഎസ് പിടിച്ചെടുത്തതില്‍ 28 ശതമാനത്തോളം ഭൂമിയാണ് അവര്‍ക്ക് നഷ്ടപ്പെട്ടത്. ഈ വര്‍ഷമാദ്യം ഐഎസ് അധീനതയിലുണ്ടായിരുന്ന ഭൂമി 78,000 ചതുരശ്ര കിലോമീറ്റര്‍ ആയിരുന്നു. ഇപ്പോള്‍ അത് 65,500 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങി. ശ്രീലങ്കയുടെ അത്രയും വരുമിത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ ഐഎസിന് വലിയ നഷ്ടങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ഐഎച്ച്എസ് എന്ന നിരീക്ഷക സംഘടന പുറത്തുവിട്ട റിപോര്‍ട്ടില്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക