|    May 30 Tue, 2017 12:52 am
FLASH NEWS

ഐഎസിന് ആയുധങ്ങള്‍ നല്‍കുന്നത് ഏഴ് ഇന്ത്യന്‍ കമ്പനികളെന്ന് റിപ്പോര്‍ട്ട്‌

Published : 15th July 2016 | Posted By: sdq

isis photo

ലണ്ടന്‍: ഇസ് ലാമിക് സ്‌റ്റേറ്റിന് ആയുധങ്ങള്‍ നല്‍കുന്ന 20 രാജ്യങ്ങളില്‍ ഇന്ത്യയുമുണ്ടെന്ന് യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ച പഠന റിപ്പോര്‍ട്ട്‌. സ്‌ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കാനുള്ള ഘടകങ്ങള്‍ ഐഎസിന് വിതരണം ചെയ്യുന്നത് ഇന്ത്യയടക്കമുള്ള 20രാജ്യങ്ങളില്‍ നിന്നാണെന്നാണ് പഠനം.
ഇന്ത്യ,തുര്‍ക്കി, ബ്രസീല്‍, അമേരിക്ക എന്നിവയടക്കമുള്ള 20രാജ്യങ്ങളില്‍ നിന്നുള്ള 51 കമ്പനികളാണ് ഐഎസിന് ആയുധങ്ങള്‍ വിതരണം ചെയ്യുന്നതെന്ന് യൂറോപ്യന്‍ യൂണിയന്റെ നിര്‍ദ്ദേശാനുസരണം പഠനം നടത്തിയ കോണ്‍ഫ് ളിക്ട്
അര്‍മമെന്റ് റിസെര്‍ച്ചിന്റെ (സിഎആര്‍) റിപ്പോര്‍ട് വ്യക്തമാക്കുന്നു.
ഐഎസിന് സ്‌ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കാനായി ഇത്തരത്തില്‍ 700ല്‍ അധികം രാസഘടകങ്ങള്‍ ഈ രാജ്യങ്ങള്‍ വില്‍പ്പന നടത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ ഐഎസിന് ലഭിക്കുന്നത് തുര്‍ക്കിയില്‍ നിന്നാണ്. തുര്‍ക്കിയിലെ 13 കമ്പനികളാണ് ഇത്തരത്തില്‍ ആയുധങ്ങള്‍ വിതരണം ചെയ്‌തെന്ന് 20മാസം എടുത്ത് പഠിച്ച പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യയിലെ ഏഴുകമ്പനികളാണ് ഡിറ്റനേറ്ററുകള്‍, ഡിറ്റനേറ്റര്‍ വയറുകള്‍, സേഫ്റ്റി ഫീസുകള്‍ എന്നിവ ഐഎസിന് എത്തിക്കുന്നതെന്നും റിപ്പോര്‍ട് പറയുന്നു. ഇവ കയറ്റി അയക്കുന്നത് നിയമപരമായി ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കിയ ലൈസന്‍സ് ഉള്ള കമ്പനികളാണെന്നും സിഎആര്‍ റിപ്പോര്‍ട് പറയുന്നു. നോക്കിയ 105 മൊബൈലുകള്‍ ഉപയോഗിച്ചാണ് റിമോട്ട് കണ്‍ട്രോണ്‍ സ്‌ഫോടനങ്ങള്‍ നടത്തുന്നതെന്നും റിപ്പോര്‍ട് പറയുന്നു. റൊമാനിയ, റഷ്യ, നെതര്‍ലാന്‍ഡ്, ചൈന, സ്വറ്റ്‌സര്‍ലന്‍ഡ്, ആസ്ട്രിയ, ചെക്ക് റിപ്പബ്ലിക്ക് എന്നീ രാജ്യങ്ങളില്‍ നിന്നും ഐഎസിന് ആയുധങ്ങള്‍ ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്. വയറുകള്‍, രാസവസ്തുക്കള്‍ മറ്റു സാമഗ്രികളും യഥേഷ്ടം ഈ രാജ്യങ്ങളില്‍ നിന്ന് ഐഎസിന് ലഭിക്കുന്നുണ്ടെന്ന് സിഎആര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ജെയിംസ് ബേവന്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day