|    Jan 24 Tue, 2017 8:57 pm
FLASH NEWS

ഐഎസിന്റേതെന്ന പേരില്‍ പോസ്റ്റര്‍ പ്രചരിപ്പിക്കാന്‍ സംഘപരിവാര നീക്കം

Published : 25th August 2016 | Posted By: G.A.G

isisതൃശൂര്‍: ആഗോള ഭീകര സംഘടനയായ ഐഎസിന്റേതെന്ന പേരില്‍ സംസ്ഥാനത്തുടനീളം പോസ്റ്ററുകള്‍ പതിക്കാനും ലഘുലേഖകള്‍ പ്രസിദ്ധീകരിച്ച് പ്രചരിപ്പിക്കാനും സംഘപരിവാര സംഘടനകളുടെ രഹസ്യ യോഗ തീരുമാനം. കഴിഞ്ഞ ദിവസം കൊച്ചിയിലെ മാരാര്‍ജി ഭവനില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. പ്രമുഖ സംഘപരിവാര നേതാക്കള്‍ യോഗത്തിന് എത്തിയിരുന്നു.
മലബാറിലെ മുസ്‌ലിം കേന്ദ്രങ്ങളിലായിരിക്കും ഐഎസിന്റെ പേരിലുള്ള പോസ്റ്ററുകള്‍ ആദ്യഘട്ടത്തില്‍ പ്രചരിപ്പിക്കുക. പ്രധാന ഹിന്ദു ക്ഷേത്രങ്ങള്‍ അക്രമിക്കുമെന്ന മുന്നറിയിപ്പായിരിക്കും പോസ്റ്ററില്‍ ഉണ്ടാവുക. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശ്രീരാമ സേനയും കോഴിക്കോട്ട് ഹനുമാന്‍ സേനയും കൊല്ലത്ത് ശിവസേനയും പാലക്കാട്ട് ബജ്‌രംഗ്ദളും മറ്റു ജില്ലകളില്‍ ആര്‍എസ്എസിനുമാണ് പ്രചാരണ ചുമതല.തെക്കന്‍ ജില്ലകളിലായിരിക്കും ലഘുലേഖകള്‍ വ്യാപകമായി പ്രചരിപ്പിക്കുക.
ഐഎസിന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടും വെബ്‌സൈറ്റും തുടങ്ങാനും യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. ഇവയുടെ നിയന്ത്രണം ഗള്‍ഫ് രാഷ്ട്രങ്ങളിലെ സംഘപരിവാര പ്രവര്‍ത്തകര ഏല്‍പ്പിക്കാനാണ് തീരുമാനം.  ഇതോടൊപ്പം സംഘപരിവാര ജിഹ്വകളായി പ്രവര്‍ത്തിക്കുന്ന ഗള്‍ഫിലും കേരളത്തിലുമുള്ള ചില മലയാളം ന്യൂസ് പോര്‍ട്ടലുകളിലൂടെ ഐഎസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രചരിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി ന്യൂസ് പോര്‍ട്ടില്‍ വന്ന വാര്‍ത്ത ഇതിന്റെ ഭാഗമായാണെന്നാണ് വിലയിരുത്തല്‍. മറുനാടന്‍ മലയാളി, ഹൈന്ദവ കേരളം.കോം, ഹന്ദുവിശ്വ.കോം തുടങ്ങിയ വെബ് പോര്‍ട്ടലുകളും ഇപ്പോള്‍ തന്നെ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. ജമാ അത്തെ ഇസ്‌ലാമി, പോപുലര്‍ ഫ്രണ്ട്, മുസ്‌ലിം ലീഗ്, നദ്‌വത്തുല്‍ മുജാഹിദീന്‍ എന്നീ സംഘടനകളെ പ്രതിക്കൂട്ടിലാക്കിയുള്ള പ്രചാരണം ശക്തിപ്പെടുത്താനും ആലോചനയുണ്ട്. ഐഎസിനെതിരായ കാടിളക്കിയുള്ള പ്രചാരണങ്ങള്‍ വേണ്ടത്ര ഗുണം ചെയ്തില്ലെന്നായിരുന്നു യോഗത്തിന്റെ വിലയിരുത്തല്‍. മഞ്ചേരിയിലെ സത്യസരണിക്കും തിരുവനന്തപുരത്തെ സലഫി മസ്ജിദിനുമെതിരായ നീക്കങ്ങള്‍ വിജയിച്ചില്ലെന്നു യോഗത്തില്‍ പങ്കെടുത്ത ചില പ്രമുഖ നേതാക്കള്‍ ചൂണ്ടിക്കാട്ടി. പുതിയ വര്‍ഗീയ പ്രചാരണത്തിന്റെ വിശദാംശങ്ങള്‍ ആലോചിക്കാന്‍ ഈ മാസം 30ന് സംഘപരിവാര സംഘടനകളുടെ യോഗം വീണ്ടും ചേരും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,566 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക