|    Nov 25 Sat, 2017 2:57 pm
FLASH NEWS
Home   >  News now   >  

ഐഎസിന്റെ സ്ഥാപകന്‍ ഒബാമയാണെന്ന് ട്രംപ്

Published : 12th August 2016 | Posted By: G.A.G

വാഷിങ്ടണ്‍: ഐഎസിന്റെ സ്ഥാപകന്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയാണെന്ന് റിപബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. യുഎസ് പ്രസിഡന്റിന്റെ യഥാര്‍ഥ പേര് ബറാക് ഹുസയ്ന്‍ ഒബാമ എന്നാണെന്ന് പറഞ്ഞ ട്രംപ് പല കാരണങ്ങളാലും ഐഎസ് ഒബാമയെ ബഹുമാനിക്കുന്നുണ്ട്. ഒബാമയുടെ പശ്ചിമേഷ്യന്‍ നയങ്ങളെ പിന്തുണച്ച മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റനും ഇതില്‍ പങ്കുണ്ട്. ഇറാഖിലെ ഭരണകൂടത്തിന്റെ ദൗര്‍ബല്യത്തെ ഐഎസ് മുതലെടുക്കുകയായിരുന്നു-ഫ്‌ളോറിഡയില്‍ നടന്ന റിപബ്ലിക്കന്‍ പാര്‍ട്ടി തിരഞ്ഞെടുപ്പ് റാലിക്കിടെ ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഇറാഖില്‍നിന്നു സൈനികരെ പിന്‍വലിക്കാനുള്ള ഒബാമയുടെ തീരുമാനത്തെയും ഡൊണാള്‍ഡ്  ട്രംപ് നിശിതമായി വിമര്‍ശിച്ചു. ട്രംപിന്റെ ആരോപണങ്ങളോടു പ്രതികരിക്കാന്‍ വൈറ്റ്ഹൗസ് വൃത്തങ്ങള്‍ തയ്യാറായില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക