|    Jan 23 Mon, 2017 10:39 pm

ഐഎസിന്റെ മറവില്‍ മുഴുവന്‍ മുസ്‌ലിങ്ങളെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത് ദൗര്‍ഭാഗ്യകരം: ചെന്നിത്തല

Published : 23rd July 2016 | Posted By: mi.ptk

Ramesh-Chennithala

കാസര്‍കോട്: കേരളത്തല്‍ നിന്ന് കാണാതായ 21പേര്‍ ഐഎസില്‍ ചേര്‍ന്നുവെന്നാരോപിച്ച് മുഴുവന്‍ മുസ്‌ലിങ്ങളെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത് അപലപനീയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു സമുദായത്തെ മൊത്തം ആക്ഷേപിക്കുന്നത് ശരിയല്ലെന്നുംകുറ്റക്കാരുണ്ടെങ്കില്‍ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം സംസ്ഥാനത്ത് 48 കൊലപാതകങ്ങള്‍ അരങ്ങേറി. ഇവിടെയെല്ലാം പോലീസ് നോക്കുകുത്തിയായിരിക്കയാണ്. ആട് ആന്റണിയെ കോടതിയില്‍ കൊണ്ട് പോകാന്‍ പറ്റില്ലെന്ന പോലീസ് റിപ്പോര്‍ട്ട് ക്രമസമാധാനം തകര്‍ന്നതിന്റെ തെളിവാണെന്നും കൊച്ചിയിലും തിരുവനന്തപുരത്തും അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പോലീസിന്റെ നിഷ്‌ക്രിയത്തമാണ് സംഭവം വഷളാവാന്‍ കാരണമെന്നും ചെന്നിത്തല ആരോപിച്ചു.വയനാട് വെള്ളമുണ്ടയില്‍ ഭര്‍ത്താക്കന്‍മാരെ അക്രമിച്ച് യുവതികളെ ബലാല്‍സംഗം ചെയ്ത കേസിലും പോലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുജറാത്തില്‍ ദലിതര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ ആര്‍എസ്എസ് അജണ്ടയുടെ ഭാഗമാണ്.
പുതിയ ബജറ്റ് നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വന്നതോടെ സംസ്ഥാനത്ത് ജനജീവിതം ദുസഹമായിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പുതിയ ബജറ്റില്‍ 805 കോടി രൂപയുടെ അധിക ബാധ്യതയാണ് ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചിട്ടുള്ളത്. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭൂമി കൈമാറ്റത്തിന്റെ ക്രയവിക്രയം കഴിഞ്ഞ സര്‍ക്കാര്‍ 1000 രൂപയാക്കി നിജപ്പെടുത്തിയിരുന്നു. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ രജിസ്‌ട്രേഷന്‍ ഫീസ് കുത്തനെ കൂട്ടിയതിനാല്‍ ജനങ്ങള്‍ ദുരിതത്തിലായിരിക്കയാണ്. ഇത് പുനപരിശോധിക്കണം. വെളിച്ചെണ്ണയ്ക്ക് 5 ശതമാനം നികുതി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന 12ലധികം ക്ഷേമ പദ്ധതികള്‍ നിര്‍ത്തലാക്കിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സാമൂഹിക സുരക്ഷയുടെ ഭാഗമായി ആവിഷ്‌കരിച്ചിരുന്ന സ്‌നേഹപൂര്‍വം പദ്ധതി നിര്‍ത്തലാക്കി. കോളനികളുടെ നവീകരണത്തിനുള്ള ഫണ്ടും നിര്‍ത്തലാക്കിയിരിക്കയാണ്. റബ്ബര്‍ വിലയിടിവ് പിടിച്ച് നിര്‍ത്താന്‍ ആവിഷ്‌കരിച്ച പദ്ധതികളും അട്ടിമറിച്ചു. എല്‍ഡിഎഫ് വന്നാല്‍ എല്ലാം ശരിയാകും എന്ന് പറഞ്ഞിരുന്നവര്‍ ഇപ്പോള്‍ ജനങ്ങളെ ശരിയാക്കുകയാണ്.സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റില്ലെന്ന നിയമസഭയിലെ മുഖ്യമന്ത്രിയുടെ ഉറപ്പ് ലംഘിച്ച് ഇപ്പോള്‍ സ്ഥലം മാറ്റികൊണ്ടിരിക്കയാണ്.25 ന് ചേരുന്ന യുഡിഎഫ് നേതൃയോഗം സര്‍ക്കാരിനെതിരെയുള്ള ഭാവി പ്രക്ഷോഭ പരിപാടികള്‍ ആവിഷ്‌കരിക്കുമെന്ന് ചെന്നിത്തല പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 442 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക