|    Aug 18 Sat, 2018 10:48 am

ഐഎസിന്റെ പിതൃത്വം അമേരിക്കയ്ക്കും ഇസ്രായേലിനും: എസ്‌വൈഎസ്

Published : 1st September 2016 | Posted By: SMR

ചെര്‍പ്പുളശ്ശേരി: ജിഹാദിയന്‍ സങ്കല്‍പ്പങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് സമൂഹത്തില്‍ പ്രചരിപ്പിക്കുമ്പോള്‍ ഇസ്‌ലാമിന്റെ യഥാര്‍ഥ മുഖം അറിഞ്ഞോഅറിയാതെയൊ വികലമാക്കുന്ന കാഴ്ച ഖേദകരവും അപകടകരവുമാണെന്ന് ചെര്‍പ്പുളശ്ശേരി സിഎം ഓഡിറ്റോറിയത്തില്‍ നടന്ന എസ്‌വൈഎസ് ജില്ലാ സെമിനാര്‍ വിലയിരുത്തി. ഒരു അക്രമിസംഘത്തെ പടച്ചുണ്ടാക്കി സ്‌ഫോടനവും ഭീകരതയും നടത്തുന്നവര്‍ ഒരിക്കലും ഇസ്‌ലാം മതസ്‌നേഹികളോ, മതത്തിന്റെ രക്ഷകരോ അല്ല.
ഇന്നേവരെ ഐഎസ് നടത്തിയ ചാവേര്‍ അക്രമങ്ങളില്‍ അവര്‍ ഉപയോഗിച്ച ആയുധങ്ങള്‍ ഇസ്രായേല്‍ മുദ്രപതിച്ചതും ചിലതെല്ലാം അമേരിക്കന്‍ നിര്‍മിതവുമാണെന്ന കണ്ടെത്തല്‍ ദുരൂഹതകള്‍ വര്‍ധിപ്പിക്കുന്നു. രാഷ്ട്രവും സേനയും ആള്‍ബലവും ഉണ്ടായിട്ടും സദ്ദാം ഹുസയ്‌നെയും കേണല്‍ മുഅമ്മര്‍ഖദ്ധാഫിയേയും കൊന്നൊടുക്കിയ അമേരിക്കയ്ക്ക് ഇതൊന്നുമല്ലാത്ത അബൂബക്കര്‍ ബഗ്ദാദിയെ പിടികൂടാന്‍ കഴിഞ്ഞില്ലെന്നതും സംശയത്തിന് ആക്കംകൂട്ടുന്നുണ്ട്. മുന്‍ യുഎസ് ഉദ്യോഗസ്ഥനായ എഡ്വേഡ് സ്‌റ്റോസന്‍ പറഞ്ഞത് ശരിയാണെങ്കില്‍ മൊസാദിന്റെ പരിശീലനം ലഭിച്ച അമേരിക്കയും ഇസ്രായേലും സംയുക്തമായി അവതരിപ്പിച്ച മുസ്‌ലിം നാമധാരിയാണ് അബൂബക്കര്‍ ബഗ്ദാദി. ഇസ്‌ലാമിനെ സ്‌നേഹിക്കുന്നവര്‍ വിശുദ്ധ മദീന നഗരിയില്‍ സ്‌ഫോടനത്തിനു വഴിയൊരുക്കുമെന്ന് ഒരു വിശ്വാസിക്ക് ചിന്തിക്കാന്‍പോലും ആകില്ല.
ഇത്തരം സംഘടനകളുടേയെല്ലാം താത്വിക പശ്ചാത്തലം പരതിയാല്‍ ഇവയില്‍ ആകൃഷ്ടരാകുന്നത് തീവ്ര സലഫിസം ബാധിച്ച യുവതയാണെന്നു കാണുന്നുവെന്നും സെമിനാര്‍ വിലയിരുത്തി. ജില്ലാ പ്രസിഡന്റ് സയ്യിദ് ഇമ്പിച്ചക്കോയ തങ്ങള്‍ അധ്യക്ഷനായി. എസ്‌കെജെഎം സിസി പ്രസിഡന്റ് സി കെ എം സ്വാദിഖ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത മുശാവറ മെംബര്‍ സയ്യിദ് കെ പി സി തങ്ങള്‍  പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. സമസ്ത മുശാവറ മെംബര്‍ നെല്ലായ കുഞ്ഞിമുഹമ്മദ് മുസ്‌ല്യാര്‍ ആതുര സേവന പദ്ധതി ഉദ്ഘാടനം ചെയ്തു. ജി എം സലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ഹമീദ് ഫൈസി അമ്പലക്കടവ്, ഇ അലവി ഫൈസി കുളപ്പറമ്പ്, നാസര്‍ ഫൈസി കൂടത്തായ്, പിണങ്ങോട് അബൂബക്കര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss