|    Jan 20 Fri, 2017 1:02 am
FLASH NEWS

ഐഎസിനെതിരേ അല്‍ഖാഇദ മുഫ്തി

Published : 24th November 2015 | Posted By: SMR

നവാക്ഷൂത്ത്: ഇസ്‌ലാമിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ നിരാകരിച്ച് ഐഎസ് നടത്തുന്ന ആക്രമണങ്ങളെ അപലപിച്ച് ഉസാമാ ബിന്‍ ലാദിന്റെ മതകാര്യ ഉപദേഷ്ടാവായിരുന്ന അബുല്‍ ഹഫ്‌സ് അല്‍ മൗറിത്താനി. ഐഎസ് ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കുകയാണ്. മുസ്‌ലിമാവട്ടെ അമുസ്‌ലിമാവട്ടെ നിരപരാധികളെ വധിക്കുന്നത് ഇസ്‌ലാമിന് എതിരാണ്. സിവിലിയന്മാരെയും നിരപരാധികളെയും വധിക്കുന്നത് ജിഹാദല്ല, അല്‍ജസീറ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. അല്‍ഖാഇദ സിവിലിയന്മാരെ ലക്ഷ്യംവയ്ക്കുന്നുവെന്നാരോപിച്ച് 2001ല്‍ അബുല്‍ ഹഫ്‌സ് അല്‍ഖാഇദ വിട്ടിരുന്നു. സപ്തംബര്‍ 11 സംഭവത്തിനു ശേഷം 10 വര്‍ഷത്തോളം ഇറാനില്‍ തടവിലായിരുന്ന ഹഫ്‌സ് ഐഎസിന്റെ ഉയര്‍ച്ചയില്‍ മതത്തിനു പങ്കില്ലെന്നും അത് രാഷ്ട്രീയമാണെന്നും കൂട്ടച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 58 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക