|    Oct 19 Thu, 2017 12:13 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഐഎസിനും ഏക സിവില്‍ കോഡിനുമെതിരേ രംഗത്തിറങ്ങും

Published : 14th July 2016 | Posted By: SMR

തിരുവനന്തപുരം: ആഗോള സമാധാനത്തിന് ഭീഷണിയായ ഇസ്‌ലാമിക് സ്്‌റ്റേറ്റ് ഭീകരതയ്ക്കും ഇന്ത്യയില്‍ ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനുമെതിരേ കേരള ഖത്തീബ്‌സ് ആന്റ് ഖാസി ഫോറം. ഇസ്‌ലാമിന്റെ പേരില്‍ ഐഎസ് നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ മുസ്‌ലിംകള്‍ക്കും ഇസ്‌ലാമിക രാജ്യങ്ങള്‍ക്കുമാണ് ഏറ്റവും ദോഷകരമായി ബാധിച്ചുകൊണ്ടിരിക്കുന്നത്. ഐഎസിന്റെ പേരില്‍ മുസ്‌ലിം സമൂഹത്തെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ അനുവദിക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ സംസ്ഥാനകമ്മിറ്റി യോഗം സ്വാഗതം ചെയ്തു. രാജ്യത്ത് ഏക സിവില്‍കോഡ് അടിച്ചേല്‍പ്പിക്കാനുള്ള നീക്കം ഭരണഘടന ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്ര്യത്തെ നിഷേധിക്കാനുള്ള ശ്രമമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് പാനിപ്ര ഇബ്രാഹിം മൗലവി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുല്‍ സലീം മൗലവി ഉദ്ഘാടനം ചെയ്തു. വി എം ഫത്തഹുദ്ദീന്‍ റഷാദി, ഖാസി എ ആബിദ് മൗലവി, കുറ്റിച്ചല്‍ ഹസന്‍ ബസരി മൗലവി, സയ്യിദ് പൂക്കായ തങ്ങള്‍ കൊല്ലം, പിഎം അബ്ദുല്‍ ജലീല്‍ മൗലവി ആലുവ സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക