|    Jun 29 Thu, 2017 5:40 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഐഎഫ്എഫ്‌കെ: ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി

Published : 26th November 2016 | Posted By: SMR

തിരുവനന്തപുരം: 21ാമത്  രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി. 12,000 പേരാണ് ഡെലിഗേറ്റ് പാസിന് രജിസ്റ്റര്‍ ചെയ്തത്. രജിസ്‌ട്രേഷന്‍ ആരംഭിച്ച നവംബര്‍ അഞ്ചിന് തന്നെ 8000 ഓളം പേരാണ് ഓണ്‍ലൈന്‍ വഴിയും നേരിട്ടും രജിസ്റ്റര്‍ ചെയ്തത്.
നിര്‍ത്തിവെച്ചിരുന്ന രജിസ്‌ട്രേഷന്‍ ഇന്നലെ പുനരാരംഭിച്ചെങ്കിലും മണിക്കൂറുകള്‍ക്കകം പ്രതിനിധികളുടെ എണ്ണം പൂര്‍ത്തിയായി. ഇത് മേളയുടെ സ്വീകാര്യതയ്ക്കുള്ള തെളിവാണെന്നും രാജ്യാന്തര ചലച്ചിത്രോല്‍സവത്തിനെ ചലച്ചിത്ര പ്രേമികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്നും  ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞു. ആകെയുള്ള പ്രതിനിധികളില്‍ 3000 പേര്‍ വിദ്യാര്‍ഥികളാണ്. മാധ്യമ പ്രതിനിധികള്‍ക്കായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക