|    Nov 23 Thu, 2017 7:27 am
FLASH NEWS
Home   >  Sports  >  Football  >  

ഐഎഫ്എഫ്എച്ച്എസ് മികച്ച ഫുട്‌ബോളര്‍ പുരസ്‌കാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്

Published : 4th November 2017 | Posted By: ev sports


മാഡ്രിഡ്:  അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷന്‍ ഹിസ്റ്ററി ആന്റ് സ്റ്റാറ്റിക്‌സിന്റെ (ഐഎഫ്എഫ്എച്ച്എസ്) 2016 ലെ മികച്ച ഫുട്‌ബോളര്‍ പുരസ്‌കാരം റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗീസ് സ്‌ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക്. പോര്‍ച്ചുഗല്‍ ടീമിനും റയല്‍ മാഡ്രിഡ്  ക്ലബ്ബിനും വേണ്ടി നടത്തിയ മികച്ച പ്രകടനങ്ങള്‍ പരിഗണിച്ചാണ് റൊണാള്‍ഡോയെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്. അവസാന സീസണില്‍ 57 മല്‍സരങ്ങളില്‍ നിന്നായി 55 ഗോളും 17 അസിസ്റ്റുമാണ് റൊണാള്‍ഡോയുടെ അക്കൗണ്ടിലുള്ളത്. ആദ്യമായാണ് റൊണാള്‍ഡോയ്ക്ക് ഐഎഫ്എഫ്എച്ച്എസിന്റെ പുരസ്‌കാരം ലഭിക്കുന്നത്. നേരത്തെ ഈ വര്‍ഷത്തെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫയുടെ പുരസ്‌കാരവും റൊണാള്‍ഡോയ്ക്ക് തന്നെയായിരുന്നു. ബാഴ്‌സലോണയുടെ അര്‍ജന്റീന സ്‌ട്രൈക്കര്‍ ലയണല്‍ മെസ്സിക്കും പിഎസ്ജിയുടെ ഉറുഗ്വേ സ്‌ട്രൈക്കര്‍ എഡിസണ്‍ കവാനിക്കും പ്രത്യേക അവാര്‍ഡ് നല്‍കി ആദരിച്ചു. ക്ലബ്ബിനും രാജ്യത്തിനും വേണ്ടി കഴിഞ്ഞ സീസണില്‍ നടത്തിയ മികച്ച പ്രകടനം പരിഗണിച്ചാണ് ഇരുവര്‍ക്കും അവാര്‍ഡ് സമ്മാനിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക