|    Dec 17 Mon, 2018 6:42 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ് അന്തരിച്ചു

Published : 12th November 2018 | Posted By: kasim kzm

ഹരിപ്പാട്: ഐഎന്‍ടിയുസി ആലപ്പുഴ ജില്ലാ പ്രസിഡന്റ് മുതുകുളം വടക്ക് കൊച്ചേവൂരേത്ത് എന്‍ ഹരിദാസ് (58) അന്തരിച്ചു. രണ്ടു ദിവസമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഹരിദാസ് ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് മരിച്ചത്.
20 വര്‍ഷമായി രാമപുരം വടക്ക് ഐശ്വര്യപ്രദായിനി 1493ാം നമ്പര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റാണ്. കരുവാറ്റ പാലാഴി ജഗദമ്മ സാര്‍ മെമ്മോറിയല്‍ ട്രസ്റ്റ് സെക്രട്ടറി, ഖാദി ബോര്‍ഡംഗം, ഇഎസ്‌ഐ ജില്ലാ അഡൈ്വസറി ബോര്‍ഡ് അംഗം, ഐശ്വര്യപ്രദായിനി യുപി സ്‌കൂള്‍ മാനേജര്‍, 1059ാം നമ്പര്‍ എന്‍എസ്എസ് കരയോഗം പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു വരുകയായിരുന്നു. വിവിധ ഐഎന്‍ടിയുസി ട്രേഡ് യൂനിയനുകളുടെ ജില്ലാ നേതൃത്വവും വഹിച്ചു വരുകയായിരുന്നു. സെന്‍ട്രല്‍ ആന്റ് സ്‌റ്റേറ്റ് പബ്ലിക് സെക്ടര്‍ എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമാണ്.വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് ഹരിദാസ് പൊതുരംഗത്തേക്കെത്തുന്നത്. നങ്ങ്യാര്‍കുളങ്ങര ടികെഎം കോളജ് യൂനിയന്‍ ചെയര്‍മാന്‍, കെഎസ്‌യു ജില്ലാ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ്, ഹരിപ്പാട് മെഡിഫെസ്റ്റ് ജനറല്‍ കണ്‍വീനര്‍, മുതുകുളം ഗ്രാമപ്പഞ്ചായത്തംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മൃതദേഹം തിങ്കളാഴ്ച രാവിലെ 9.30ന് ഹരിപ്പാട് കോണ്‍ഗ്രസ് ഭവനിലും തുടര്‍ന്ന് സഹകരണ ബാങ്ക്, ഐശ്വര്യ പ്രദായിനി യുപി സ്‌കൂള്‍ എന്നിവിടങ്ങളിലും പൊതു ദര്‍ശനത്തിന് വയ്ക്കും.
ഭാര്യ: വീണ (എക്‌സി. എന്‍ജിനീയര്‍ നിര്‍മിതി കേന്ദ്രം, എറണാകുളം), മകന്‍: അനന്തു (രാജഗിരി പബ്ലിക് സ്‌കൂള്‍, എറണാകുളം), സംസ്‌കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പില്‍.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss