|    Jun 23 Sat, 2018 2:13 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഐഎന്‍ടിയുസിക്കെതിരായ നടപടി അവസാനിപ്പിക്കണം: വി എം സുധീരന്‍

Published : 9th January 2017 | Posted By: fsq

തിരുവനന്തപുരം: തൊഴില്‍ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്ന ത്രികക്ഷിയോഗങ്ങളിലും അന്താരാഷ്ട്ര തലത്തിലുള്ള സമ്മേളനങ്ങളിലും ഐഎന്‍ടിയുസിക്ക് വിലക്ക് ഏര്‍പ്പെടുത്തിയ കേന്ദ്ര തൊഴില്‍മന്ത്രാലയത്തിന്റെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. യാതൊരു തരത്തിലുള്ള ആധികാരികതയുമില്ലാത്ത, ഏതോ ഒരാളുടെ കത്തിനെത്തുടര്‍ന്നാണ് ദേശീയതലത്തിലും അന്തര്‍ദേശീയതലത്തിലും അംഗീകരിക്കപ്പെട്ട ഐഎന്‍ടിയുസിക്ക് എതിരെയുള്ള ഇപ്പോഴത്തെ നടപടി. ഇതു വളരെ വിചിത്രമാണ്. ഇപ്പോള്‍ നടന്നുവരുന്ന തൊഴിലാളികളുടെ അംഗബലം സംബന്ധിച്ച വെരിഫിക്കേഷനില്‍ ഐഎന്‍ടിയുസി ഒന്നാമതായി വരുന്നത് ഒഴിവാക്കാനുള്ള മോദി സര്‍ക്കാരിന്റെ ഗൂഢശ്രമമാണിത്. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലംമുതല്‍ കാലാകാലങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ പ്രാബല്യത്തില്‍ കൊണ്ടുവന്ന തൊഴിലാളി രക്ഷാനിയമങ്ങളെ അട്ടിമറിച്ച് കോര്‍പറേറ്റുകളെ പ്രീണിപ്പിക്കാനുള്ള മോദി സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരേ ദേശീയതലത്തില്‍ നടന്നുവരുന്ന പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുന്നത് ഐഎന്‍ടിയുസിയും അതിന്റെ പ്രസിഡന്റ്‌സന്‍ജീവ് റെഡ്ഡിയുമാണ്. ഇതിലുള്ള ബിജെപിയുടെ അസഹിഷ്ണുതയാണ് ഐഎന്‍ടിയുസിക്കെതിരായ നടപടി. ജനാധിപത്യവിരുദ്ധ നടപടിയില്‍ നിന്നു പിന്തിരിയാന്‍ തയ്യാറാവണമെന്നും മോദി സര്‍ക്കാര്‍ നടത്തുന്ന സുധീരന്‍ ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss