|    Mar 27 Mon, 2017 6:22 pm

ഐഎന്‍എസ് വിരാടിന് അവസാന യാത്ര

Published : 24th July 2016 | Posted By: SMR

മുംബൈ: ഈ വര്‍ഷം ഒടുവില്‍ പ്രവര്‍ത്തനമവസാനിപ്പിക്കുന്ന ഐഎന്‍എസ് വിരാട് യുദ്ധക്കപ്പലിന്റെ അവസാനയാത്ര മുംബൈയില്‍ നിന്നു തുടങ്ങി. അത്യാവശ്യ അറ്റകുറ്റപ്പണികള്‍ക്കും മറ്റുമാണ് കപ്പല്‍ കൊച്ചിയിലേക്കു തിരിച്ചത്. വൈസ് അഡ്മിറല്‍ ഗിരീഷ് ലൂത്ത്‌റ, ഫഌഗ് ഓഫിസര്‍മാര്‍ എന്നിവര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും യാത്ര പുറപ്പെടുന്നതിനു മുമ്പ് കപ്പല്‍ സന്ദര്‍ശിച്ചു.
പശ്ചിമ നാവിക കമാന്‍ഡിലെ ഹെലികോപ്റ്ററുകളും മറ്റും കപ്പലിന് അകമ്പടി സേവിക്കുന്നുണ്ട്. കൊച്ചിയില്‍ അറ്റകുറ്റപ്പണി നടത്തിയ ശേഷം ഔദ്യോഗിക ഡീ കമ്മീഷന്‍ ചടങ്ങിന് കപ്പല്‍ മുംബൈയിലേക്കു തിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 1987 മെയ് 12നാണ് ഐഎന്‍എസ് വിരാട് ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായത്. യുദ്ധവിമാനങ്ങള്‍, വിവിധ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന ഹെലികോപ്റ്ററുകള്‍ എന്നിവ ഈ യുദ്ധക്കപ്പലില്‍ നിന്നു പറന്നുയര്‍ന്നിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day