|    Oct 17 Wed, 2018 3:24 pm
FLASH NEWS

ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റി തല്‍പര കക്ഷികളുടെ കൈകളില്‍ : സേട്ട് സാഹിബ് സാംസ്‌കാരികവേദി

Published : 14th September 2017 | Posted By: fsq

 

കൊല്ലം: ഐഎന്‍എല്ലിന്റെ കേരള ഘടകം തല്‍പരകക്ഷികളുടെ കൈകകളിലാണെന്ന് സേട്ട് സാഹിബ് സാംസ്‌കാരികവേദി സംസ്ഥാന കമ്മറ്റി ആരോപിച്ചു. ഇന്ന് ഐഎന്‍എല്‍ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പല വ്യക്തികള്‍ക്കും ഐഎന്‍എല്ലുമായോ ഇബ്രാഹിം സുലൈമാന്‍ സേട്ടുവുമായോ ബന്ധമില്ല. നിരോധിത സംഘടനകളിലും മറ്റും പ്രവര്‍ത്തിച്ചവരാണ് ഇന്നത്തെ സംസ്ഥാന ഭാരവാഹികളില്‍ പലരും. ഈ ഭാരവാഹികള്‍ പാര്‍ട്ടിയുടെ ദേശീയ കമ്മറ്റിയെ പരസ്യമായി വിമര്‍ശിച്ച് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചവരാണ്. ഇവര്‍ ഇന്നും സംസ്ഥാന ഭാരവാഹികളായി തുടരുന്നത് ഗൂഢനീക്കത്തിന്റെ ഭാഗമാണ്. സ്ഥാപക നേതാവായ ഇബ്രാഹിം സുലൈമാന്‍ സേട്ട് ഉള്‍പ്പടെയുള്ളവരുടെ അനുസ്മരണം നടത്താന്‍പോലും ഇപ്പോഴത്തെ സംസ്ഥാന കമ്മറ്റി തയ്യാറാവുന്നില്ലെന്നും കമ്മിറ്റി ആരോപിച്ചു.  പാര്‍ട്ടിക്ക് വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച നേതാക്കളേയും പ്രവര്‍ത്തകരേയും പുറത്താക്കുകയോ, സസ്പന്റ് ചെയ്യുകയോ, നിര്‍ജ്ജീവമാക്കുകയോ ചെയ്യുകയാണ് ഇന്നത്തെ കപട നേതൃത്വം. ചെയര്‍മാന്‍ വികെ അലവി ഹാജി അധ്യക്ഷത വഹിച്ചു. അഷറഫ് പുറവൂര്‍, കരീം പുതുപ്പാടി, പികെ മൊയ്തുണ്ണി, പി സാലിം, ഇസ്മായില്‍ ഹാജി, ഉമ്മര്‍ പി കുഞ്ഞ്, സിറാജ് പത്തനംത്തിട്ട, ലിയാകത്ത് കൊല്ലം, എ കെ ലത്തീഫ് തുടങ്ങിയവര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss