|    Jan 21 Sat, 2017 10:09 am
FLASH NEWS

ഐഎന്‍എല്‍ നേതാവ് അഡ്വ. അലാവുദ്ദീന്‍ അന്‍സാരി അന്തരിച്ചു

Published : 19th October 2016 | Posted By: SMR

ഹൈദരാബാദ്: ഐഎന്‍എല്‍ സ്ഥാപക നേതാക്കളിലൊരാളും അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുമായ അഡ്വ. അലാവുദ്ദീന്‍ അന്‍സാരി ഹൈദരാബാദില്‍ (64) അന്തരിച്ചു. ഇബ്രാഹീം സുലൈമാന്‍ സേട്ടിനൊപ്പം ഇന്ത്യന്‍ നാഷനല്‍ ലീഗ് സ്ഥാപിക്കാന്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ച ഇദ്ദേഹം ഐഎന്‍എലിന്റെ ആന്ധ്രയിലെ പ്രഥമ സംസ്ഥാന പ്രസിഡന്റായിരുന്നു. ഓള്‍ ഇന്ത്യാ മില്ലി കൗണ്‍സില്‍ അംഗം, പേഴ്‌സനല്‍ ലോ ബോര്‍ഡ് മെംബര്‍, തെലങ്കാനാ ലിബറേഷന്‍ കൗണ്‍സില്‍ അംഗം, ഓള്‍ ഇന്ത്യാ മജ്‌ലിസെ മുശാവറ അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആന്ധ്രയില്‍ ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളുടെ ശക്തനായ വക്താവും അറിയപ്പെടുന്ന അഭിഭാഷകനുമായിരുന്നു.
നിര്യാണത്തില്‍ ഐഎന്‍എല്‍ അഖിലേന്ത്യാ പ്രസിഡന്റ് പ്രഫ. മുഹമ്മദ് സുലൈമാനും ജനറല്‍ സെക്രട്ടറി അഹമ്മദ് ദേവര്‍കോവിലും സംസ്ഥാന കമ്മിറ്റിയും അനുശോചിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക