|    Jul 23 Mon, 2018 12:06 am
FLASH NEWS

ഐഎന്‍എല്ലുമായി എല്‍ഡിഎഫ് സഹകരണം ഉപേക്ഷിക്കണം: സേട്ട് സാഹിബ് സാംസ്‌കാരിക വേദി

Published : 22nd September 2017 | Posted By: fsq

 

കണ്ണൂര്‍:ഐഎന്‍എല്ലുമായി എല്‍ഡിഎഫ് സഹകരണം ഉപേക്ഷിക്കണമെന്ന് സേട്ട് സാഹിബ് സാംസ്‌കാരിക വേദി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഐഎന്‍എല്‍ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മിക്ക സംസ്ഥാന ഭാരവാഹികള്‍ക്കും പാര്‍ട്ടിയുമായോ ഇബ്രാഹിം സുലൈമാന്‍ സേട്ടുവുമായോ ബന്ധമില്ല. കൂടാതെ, തട്ടിപ്പുകേസില്‍് ജയിലില്‍ കിടന്നവരും സുലൈമാന്‍ സേട്ടുവിന്റെ പേരില്‍ പണപ്പിരിവ് നടത്തി സാമ്പത്തിക ക്രമകേട് നടത്തിയവരും ഉള്‍പ്പടെയുള്ളവരാണ് നിലവില്‍ നേതൃത്വത്തിലുള്ളത്. ഇങ്ങനെ കളങ്കിതരാല്‍ നയിക്കപ്പെടുന്ന ഐഎന്‍എല്ലുമായി സഹകരണം ഉപേക്ഷിക്കാന്‍ ഇടതുപക്ഷം തയ്യാറാവണം. വേങ്ങര ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ഐഎന്‍എല്ലുമായുള്ള ബന്ധം ഇടതുപക്ഷത്തിന് ദോഷം ചെയ്യും. ഐഎന്‍എല്ലിന് അനുവദിച്ച ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം തിരിച്ചെടുക്കണം. സുലൈമാന്‍ സേട്ടുവിന്റെ പേരില്‍ സാംസ്‌കാരിക കേന്ദ്രം പണിയാന്‍ വേണ്ടി വന്‍തുക പിരിച്ചെടുക്കുകയും മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഡൗഡയെ കൊണ്ട് ശിലാസ്ഥാപനം നടത്തിക്കുകയും ചെയ്ത ശേഷം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്തുകൊണ്ട് നടത്തുന്നില്ല എന്ന് വ്യക്തമാക്കണം. ഇതുമായി ബന്ധപ്പെട്ട് എത്ര തുക പിരിച്ചെന്നു പറയാന്‍ സംസ്ഥാന നേതൃത്വം തയ്യാറാവണം. ഇപ്പോള്‍ 25 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്നു പറയുന്നത് പണം പിരിക്കാനുള്ള മറ്റൊരു തന്ത്രമാണ്. ഇത് പൊതുജനം തിരിച്ചറിയണമെന്നും ഭാരവാഹികള്‍ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് അശ്‌റഫ് പുറവൂര്‍, ജനറല്‍ സെക്രട്ടറി കരീം പുതുപ്പാടി, ഖജാഞ്ചി പി സാലിം, പി കെ മൊയ്തുണ്ണി, പി കെ സുലൈമാന്‍, ഇസ്മായില്‍ ഹാജി, മഹ്‌റൂഫ് പറമ്പായി, കെ വി സലീം, മൂസക്കുട്ടി ശ്രീകണ്ഠപുരം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss