|    Nov 19 Sun, 2017 11:21 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഐഎന്‍എല്ലില്‍ വീണ്ടും അപസ്വരം; സംസ്ഥാന വൈസ് പ്രസിഡന്റ് പാര്‍ട്ടി വിട്ടു

Published : 4th August 2017 | Posted By: fsq

 

കോഴിക്കോട്: ഇന്ത്യന്‍ നാഷനല്‍ ലീഗില്‍ (ഐഎന്‍എല്‍) വീണ്ടും അപസ്വരം. പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ അലവി ഹാജിയുടെ നേതൃത്വത്തില്‍ ഏതാനും  പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടു. ഇവര്‍ സേട്ട് സാഹിബ് സാംസ്‌കാരികവേദി എന്ന പുതിയ സംഘടന രൂപീകരിച്ചു. സേട്ട് സാഹിബിന്റെ ആശയ ആദര്‍ശങ്ങള്‍ ബലികഴിച്ച നേതൃത്വമാണ് നിലവില്‍ പാര്‍ട്ടിക്കുള്ളതെന്ന് ഇവര്‍ ആരോപിക്കുന്നു. ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റി ഓഫിസിനു വേണ്ടി നിര്‍മിക്കാനുദ്ദേശിച്ച സേട്ട് സാഹിബ് സ്മാരക മന്ദിരനിര്‍മാണത്തിനു പിരിച്ച ഒരു കോടി രൂപ എന്തുചെയ്തുവെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കണമെന്ന് പാര്‍ട്ടി വിട്ടവര്‍ ആവശ്യപ്പെട്ടു. ചില സംസ്ഥാന നേതാക്കളുടെ വ്യക്തി താല്‍പര്യം പാര്‍ട്ടിയില്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും ദേശീയ നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് നേരത്തെ പാര്‍ട്ടി വിട്ട രണ്ടുപേര്‍ ഇപ്പോഴും സംസ്ഥാന കമ്മിറ്റി ഭാരവാഹികളായി ഇരിക്കുന്നത് പാര്‍ട്ടിയുടെ പൂര്‍ണ തകര്‍ച്ചയാണു സൂചിപ്പിക്കുന്നതെന്നും ഇവര്‍ പറഞ്ഞു. നേരത്തെ സേട്ട് സാഹിബിന്റെ മക്കളും പ്രമുഖ നേതാക്കളും ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ ഒരു വിഭാഗം മുസ്ലിംലീഗില്‍ ചേര്‍ന്നിരുന്നു. അഷ്റഫ് പുറവൂര്‍ പ്രസിഡന്റായും കരീം പുതുപ്പാടി ജനറല്‍ സെക്രട്ടറിയായും പി സലീം ഖജാഞ്ചിയുമായാണു സേ ട്ട് സാഹിബ് സാംസ്‌കാരിക വേദി രൂപീകരിച്ചത്. ദലിത് ന്യൂനപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളോടും നവസാമൂഹിക പ്രസ്ഥാനങ്ങളോടും യോജിച്ച് പ്രവര്‍ത്തിക്കുമെന്നു നേതാക്കള്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക