|    Jul 22 Sun, 2018 8:12 pm
FLASH NEWS

ഐഎച്ച്ആര്‍ഡി മോഡല്‍ കോളജ് കെട്ടിടം ഉദ്ഘാടനം 30ന്

Published : 21st September 2017 | Posted By: fsq

 

കാസര്‍കോട്്: കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം സംസ്ഥാന മാനവ വിഭവശേഷി വകുപ്പിന്റെ കീഴില്‍ 2010ല്‍ ആരംഭിച്ച കേരളത്തിലെ ആദ്യത്തെ മോഡല്‍കോളജ് മടിക്കൈ കാഞ്ഞിരപ്പൊയില്‍ നിര്‍മിച്ച രണ്ട് കെട്ടിടങ്ങളിലേക്ക് മാറും. കാഞ്ഞങ്ങാട് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് നിര്‍മിച്ച അഡ്മിനിസ്ട്രറ്റീവ് ബ്ലോക്കും ഐഎച്ച്ആര്‍ഡി പ്ലാന്‍ ഫണ്ടില്‍ നിന്ന് അനുവദിച്ച 47 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മിച്ച അക്കാദമിക് ബ്ലോക്കിന്റെയും ഉദ്ഘാടനം 30ന് രാവിലെ 11.30ന് നിര്‍വഹിക്കും. അഡ്മിനിസ്ട്രറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനം റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം പി കരുണാകരന്‍ എംപിയും നിര്‍വഹിക്കും. ഉദ്ഘാടന പരിപാടിയില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, ജില്ലാകലക്ടര്‍ കെ ജീവന്‍ബാബു, കണ്ണൂര്‍ സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. ബാബു ജോസഫ്,  ഡോ. ബാലചന്ദ്രന്‍ കീഴോത്ത്,  ഡോ.വി പി പി മുസ്തഫ സംബന്ധിക്കും. മടിക്കൈ പ്രദേശത്തെ ജനങ്ങള്‍ സൗജന്യമായി കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് നല്‍കിയ മൂന്ന് ഏക്കര്‍ സ്ഥലത്താണ് കെട്ടിടം നിര്‍മിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss