|    Dec 10 Mon, 2018 9:30 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഐഎച്ച്ആര്‍ഡി നിയമനം: വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ് റിപോര്‍ട്ട് തള്ളണമെന്ന ഹരജി കോടതി നിരസിച്ചു

Published : 23rd May 2018 | Posted By: kasim kzm

തിരുവനന്തപുരം: ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ നിയമന കേസില്‍ വിജിലന്‍സ് സമര്‍പ്പിച്ച ക്ലീന്‍ചിറ്റ് റിപോര്‍ട്ട് തള്ളണമെന്ന ഹരജി കോടതി നിരസിച്ചു.
ഹരജിയിലെ ആരോപണങ്ങള്‍ കണ്ടെത്താന്‍ അന്വേഷണത്തി ല്‍ കഴിഞ്ഞിട്ടില്ലെന്നും ഐഎച്ച്ആര്‍ഡി നിയമനത്തി ല്‍ വിദ്യാഭ്യാസ യോഗ്യതകള്‍ പാലിച്ചിട്ടുണ്ടെന്നും കാണിച്ച് വിജിലന്‍സ് സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപോര്‍ട്ട് കോടതി അംഗീകരിച്ചു.
തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി അജിത്ത് കുമാറിന്റേതാണ് ഉത്തരവ്.
മുന്‍ ചീഫ് സെക്രട്ടറി ഡോ. കെ എം എബ്രഹാം ഉള്‍പ്പെടെ ആറുപേര്‍ക്ക് വിജിലന്‍സ് ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ബി ശ്രീനിവാസന്‍ ഐഎഎസ്, സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബംഗളൂരുവിലെ പ്രഫസര്‍ ഡോ. ഇ ജെ ജെമീസ്, സംസ്ഥാന ശാസ്ത്രസാങ്കേതിക കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സുരേഷ് ദാസ്, മദ്രാസിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി പ്രഫസര്‍ ഡോ. പി ബി സുനില്‍കുമാര്‍, ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ ഡോ. സുരേഷ് കുമാര്‍ എന്നിവരായിരുന്നു എതിര്‍കക്ഷികള്‍. 2016 മാര്‍ച്ച് 5നാണ് അനധികൃത നിയമനം നടന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss