|    Nov 23 Thu, 2017 6:35 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഐഎഎസ് ഓഫിസറുടെ മകളെ അപമാനിച്ച സംഭവം : ഹരിയാനയിലെ പാര്‍ട്ടി അധ്യക്ഷന്‍ രാജിവയ്ക്കണമെന്ന് ബിജെപി നേതാവ്

Published : 8th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഹരിയാനയിലെ ഐഎഎസ് ഓഫിസറുടെ മകളെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുഭാഷ് ഭരാലയുടെ മകന്‍ അപമാനിച്ച സംഭവത്തില്‍ ഭരാല രാജിവയ്ക്കണമെന്ന ആവശ്യവുമായി പാര്‍ട്ടി നേതാക്കള്‍ തന്നെ രംഗത്ത്. പാര്‍ട്ടിയുടെ പ്രതിച്ഛായ സംരക്ഷിക്കുന്നതിനായി അധ്യക്ഷന്‍ രാജിവയ്ക്കണമെന്ന് ഹരിയാനയിലെ കുരുക്ഷേത്ര ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംപി രാജ്കുമാര്‍ സൈനി ആവശ്യപ്പെട്ടു. അതേസമയം, വികാസ് ഭരാല പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് അപമാനിച്ച സംഭവത്തെ ന്യായീകരിച്ചും പെണ്‍കുട്ടിയെ കുറ്റപ്പെടുത്തിയും ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ രാംവീര്‍ ഭട്ടി നടത്തിയ പരാമര്‍ശം വിവാദമായി. രാത്രി 12 മണിക്കാണ് പെണ്‍കുട്ടി പുറത്തിറങ്ങിയത്. ഇത്രയും വൈകി പുറത്തിറങ്ങിയത് എന്തിനാണ്. അത്തരമൊരു നടപടി നല്ലതിനാവില്ല എന്നാണ് ഭട്ടി  ചാനലിന് നല്‍കിയ പ്രതികരണത്തില്‍ വ്യക്തമാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു കേന്ദ്രങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ അപ്രത്യക്ഷമായതായി റിപോര്‍ട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക