|    Feb 24 Fri, 2017 11:27 am
FLASH NEWS

ഐഎഎംഇ ജില്ലാ കലോല്‍സവം: പൂനൂര്‍ ഇശാഅത്ത് സ്‌കൂള്‍ ജേതാക്കള്‍

Published : 29th November 2016 | Posted By: SMR

കൊയിലാണ്ടി: കേരളത്തിനകത്തും പുറത്തുമുള്ള അഞ്ഞൂറോളം വരുന്ന ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ ഐഡിയല്‍ അസോസിയേഷന്‍ ഫോര്‍ മൈനോറിറ്റി എഡ്യുക്കേഷന്‍ (ഐഎഎംഇ) കേരള സഹോദയ സ്‌കൂള്‍ കോംപ്ലക്‌സ് കോഴിക്കോട് ജില്ലാ കലോല്‍സവത്തില്‍ പൂനൂര്‍ ഇശാ അത്ത് പബ്ലിക് സ്‌കൂള്‍ ചാംപ്യന്‍മാരായി. യഥാക്രമം കാരന്തൂര്‍ മര്‍കസ് ഇംഗ്ലീഷ് മീഡിയം സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചാലിയം ക്രസന്റ് പബ്ലിക് സ്‌കൂള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. കൈതപ്പൊയില്‍ മര്‍കസ് പബ്ലിക് സ്‌കൂളിലെ മുഹമ്മദ് അന്‍ഷിഫ് കലാപ്രതിഭയായും തെച്ച്യാട് അല്‍ ഇര്‍ശാദ് സെന്‍ട്രല്‍ സ്‌കൂളിലെ ശാനാ സൈനബ് കലാ തിലകമായും തിരഞ്ഞെടുക്കപ്പെട്ടു. കൊയിലാണ്ടി മര്‍കസ് പബ്ലിക് സ്‌കൂളില്‍ നടന്ന കലോല്‍സവത്തിന്റെ സമാപന സംഗമത്തില്‍ സൈന്‍ ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. രണ്ട് ദിവസങ്ങളിലായി  നടന്ന കലോല്‍സവത്തില്‍ എട്ട് കാറ്റഗറികളിലായി 180 മല്‍സരങ്ങളില്‍ കോഴിക്കോട് ജില്ലയിലെ 25 ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ നിന്ന് രണ്ടായിരത്തിലധികം പ്രതിഭകള്‍ മാറ്റുരച്ചു. ഐഎഎംഇ സഹോദയ സ്‌കൂള്‍ കോംപ്ലക്‌സ് സംസ്ഥാന പ്രസിഡ് പ്രഫ. കെ കോയട്ടി ഉദ്ഘാടനം ചെയ്തു.മര്‍കസ് ഗ്രൂപ്പ് ഓഫ് സ്‌കൂള്‍ ഡയരക്ടര്‍ കെ സി അമീര്‍ ഹസന്‍ ആസ്‌ത്രേലിയ അനുമോദന പ്രഭാഷണം നടത്തി. പ്രഫ. കെ കോയട്ടി, അഡ്മിനിസ്‌ട്രേറ്റര്‍ കെ കെ ഷമീം, പ്രോഗ്രാം എക്‌സിക്യൂട്ടീവ് സി പി അശ്‌റഫ് ജേതാക്കള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. പി കെ അബ്ദുല്‍ നാസര്‍ സഖാഫി, കെ എം അബ്ദുല്‍ ഖാദര്‍, ഹനീഫ് അസ്ഹരി, എന്‍ അബ്ദുല്‍ ഷമീര്‍, അഡ്വ റഷീദ് കൊല്ലം സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക