|    Dec 10 Mon, 2018 10:30 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ഐഎംസിസി സൗദി കിഴക്കന്‍ പ്രവിശ്യാ ഭാരവാഹികള്‍

Published : 2nd December 2018 | Posted By: AAK

ദമ്മാം: ഐഎംസിസി സൗദി കിഴക്കന്‍ പ്രവിശ്യാ കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവില്‍ വന്നു. ഖലീല്‍ ചട്ടഞ്ചാല്‍ അധൃക്ഷത വഹിച്ച യോഗം നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഹനീഫ് അറബി ഉദ്ഘാടനം ചെയ്തു. നാഷണല്‍ കമ്മിറ്റി ഓര്‍ഗനൈസിങ് സെക്രട്ടറി മുഫീദ് കൂരിയാടന്‍, നാഷണല്‍ സെക്രട്ടറി കരീം പായപ്ര തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. റാഷിദ് കോട്ടപ്പുറം സ്വാഗതവും മുസ്തഫ മുക്കന്‍ നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: ഇ ബഷീര്‍ വാഴക്കാട് (പ്രസിഡന്റ്), റാഷിദ് കോട്ടപ്പുറം (ജ. സെക്രട്ടറി), ഖലീല്‍ ചട്ടഞ്ചാല്‍ (വര്‍ക്കിങ് പ്രസിഡന്റ്), സാദിഖ് ഇരിക്കൂര്‍, ഇര്‍ഷാദ് കളനാട് (വൈസ് പ്രസി.), ഹംസ കാട്ടില്‍, റഷീദ് കോട്ടൂര്‍, ഫഖ്റുദ്ദീന്‍ മറ്റത്തൂര്‍ (സെക്രട്ടറി), മുസ്തഫ മുക്കന്‍ (ട്രഷറര്‍). കൂടാതെ 13 അംഗ നിര്‍വാഹക സമിതിയെയും തിരഞ്ഞെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss