|    Apr 26 Wed, 2017 5:40 am
FLASH NEWS

ഐഎംഎ സംസ്ഥാന സമ്മേളനം നാളെ; ഡോക്ടര്‍മാര്‍ അവയവദാന സമ്മതപത്രം കൈമാറും

Published : 11th November 2016 | Posted By: SMR

കൊച്ചി: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) കേരള ഘടകത്തിന്റെ സംസ്ഥാന സമ്മേളനം പെരിയാര്‍ മെഡ്‌ഫെസ്റ്റ് നാളെയും മറ്റന്നാളുമായി  നെടുമ്പാശ്ശേരി സിയാല്‍ ട്രേഡ് ഫെയര്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്ററില്‍ നടക്കും. നാളെ രാവിലെ 8.30ന് സംസ്ഥാന പ്രസിഡന്റ് ഡോ. എ വി ജയകൃഷ്ണന്‍ പതാക ഉയര്‍ത്തും. ഐഎംഎ സംസ്ഥാന കൗണ്‍സില്‍യോഗം, മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കുള്ള കണ്‍വന്‍ഷന്‍ എന്നിവ നടക്കും. അമ്പതോളം വ്യത്യസ്ത വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍  അവതരിപ്പിക്കും.  13ന് ഉച്ചയ്ക്ക് 2.30ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ ഐഎംഎയുടെ വിവിധ ശാഖകളിലെ ഡോക്ടര്‍മാര്‍ അവരുടെ അവയവദാന സമ്മതപത്രം കൈമാറും. അവയവദാനത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന ലഘുലേഖകളും സമ്മേളനത്തില്‍ വിതരണം ചെയ്യും. ഐഎംഎയില്‍ 30,000 അംഗങ്ങളാണുള്ളത്. പരമാവധി ഡോക്ടര്‍മാരെ അവയവദാനത്തിന് തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐഎംഎ മുന്നോട്ടുപോവുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.  ഐഎംഎയുടെ നേതൃത്വത്തില്‍ റസിഡന്റ്‌സ് അസോസിയേഷനുകളിലും കോളജുകളിലും അവയവദാന ബോധവല്‍ക്കരണം നടത്തുമെന്നും അവര്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് എ വി ജയകൃഷ്ണന്‍, സെക്രട്ടറി ഡോ. സാമുവല്‍ കോശി, എ വി ബാബു, ചെയര്‍മാന്‍ ഡോ. അശോക് കുമാര്‍ പങ്കെടുത്തു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day