|    Oct 16 Tue, 2018 3:36 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

ഐഎംഎ ദേശീയ സമ്മേളനം ഇന്ന് തുടങ്ങുന്നു

Published : 16th September 2017 | Posted By: fsq

 

തിരുവനന്തപുരം: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തിരുവനന്തപുരം സംഘടിപ്പിക്കുന്ന ദേശീയ മെഡിക്കല്‍ സമ്മിറ്റ് കോണ്‍ഫറന്‍സ് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ഇന്നു കോവളം കെടിഡിസി സമുദ്ര ഹോട്ടലില്‍ വച്ച് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ടൂറിസം-സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. ഐഎംഎയുടെ ദേശീയ നേതാക്കളായ ഡോ. രവി വാങ്കഡേക്കര്‍, ഡോ. വി —കെ മോംഗ, ഡോ. മാര്‍ത്താണ്ഡപിള്ള, ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. വി ജി പ്രദീപ്കുമാര്‍, തിരുവനന്തപുരം ഐഎംഎ പ്രസിഡന്റ് ഡോ. ജോണ്‍ പണിക്കര്‍, സെക്രട്ടറി ഡോ. ജി —എസ് വിജയകൃഷ്ണന്‍ പങ്കെടുക്കും. വൈകീട്ട് നടക്കുന്ന ഐ—എംഎയുടെ ഫെലോഷിപ്പ് ബിരുദമായ എഫ്‌സിജിബി ബിരുദദാനച്ചടങ്ങ് ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം കെ —സി  നായര്‍ ഉദ്ഘാടനം ചെയ്യും. രണ്ടു ദിവസത്തെ കോണ്‍ഫറന്‍സില്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സംസാരിക്കും. ജീവിതശൈലീ രോഗങ്ങള്‍, പകര്‍ച്ചവ്യാധികള്‍ തുടങ്ങിയ  വിവിധ വിഷയങ്ങളുടെ നൂതന ചികില്‍സാ മാര്‍ഗങ്ങള്‍ കോണ്‍ഫറന്‍സില്‍ ചര്‍ച്ച ചെയ്യും. ഇതോടൊപ്പം ബേസിക് ലൈഫ് സപ്പോര്‍ട്ട്, അഡ്വാന്‍സ്ഡ് ലൈഫ് സപ്പോര്‍ട്ട് എന്നിവയെപ്പറ്റി ശില്‍പശാലയും സംഘടിപ്പിക്കും.—

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss