|    Jul 23 Mon, 2018 4:04 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഐഎംഎ ദേശീയ മെഡിക്കല്‍ സമ്മിറ്റ് സമാപിച്ചു

Published : 18th September 2017 | Posted By: fsq

 

തിരുവനന്തപുരം: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തിരുവനന്തപുരം കോവളത്ത് സംഘടിപ്പിച്ച ദേശീയ മെഡിക്കല്‍ സമ്മിറ്റിന് സമാപനം. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാര്‍ രണ്ടു ദിവസം നടന്ന കോണ്‍ഫറന്‍സില്‍ പങ്കെടുത്തു വിവിധ വിഷയങ്ങളെ ആസ്പദമാക്കി സംസാരിച്ചു. വര്‍ധിച്ചുവരുന്ന റോഡപകടങ്ങളില്‍ എങ്ങനെ വിദഗ്ധ, അടിയന്തര ചികില്‍സ ലഭ്യമാക്കാം എന്നതിനെ ആസ്പദമാക്കി ട്രോമ കെയര്‍ ഇന്റര്‍ നാഷനല്‍ ടെലി കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു. വിവിധ വിഷയങ്ങളുടെ നൂതന ചികില്‍സാ മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്തു. ഡോ. വി സി വേലായുധന്‍ പിള്ള പ്രഭാഷണത്തില്‍ മെഡിക്കല്‍ എത്തിക്‌സിനെ അടിസ്ഥാനമാക്കിയുള്ള ഡോക്ടര്‍മാരുടെ ലൈഫ്‌ലൈനെപ്പറ്റി നിയുക്ത ഐഎംഎ ദേശീയ പ്രസിഡന്റ് ഡോ. രവി വാങ്കഡേക്കര്‍ സംസാരിച്ചു. നാഷനല്‍ മെഡിക്കല്‍ സമ്മിറ്റ് ഒറേഷനില്‍ മുംബൈയിലെ തൈറോ കെയര്‍ ടെക്‌നോജീസിലെ സിഎംഡി ഡോ. എ വേലുമണി സംസാരിച്ചു. അവയവദാനത്തിന്റെ അടിസ്ഥാന വിവരങ്ങള്‍, ഇപ്പോഴത്തെ സ്ഥിതി എന്നിവയെ അടിസ്ഥാനമാക്കിയുള്ള പ്രഭാഷണത്തില്‍ ചെന്നൈയിലെ പ്രശസ്ത യൂറോളജിസ്റ്റും ട്രാന്‍സ്പ്ലാന്റ് സര്‍ജനുമായ ഡോ. സുനില്‍ ഷെറോഫ്, യൂറോളജി പ്രഫ. എസ് വാസുദേവന്‍ സംസാരിച്ചു. മൃതസഞ്ജീവനി (കെഎന്‍ഒഎസ്) സംസ്ഥാന കണ്‍വീനറും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലുമായ ഡോ. തോമസ് മാത്യു, ഡോ. ഇ കെ ഉമ്മര്‍ എന്നിവര്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി. ഹൃദയാഘാതം വന്നവരെയും ശ്വാസോച്ഛ്വോസം നിലച്ചുപോവുന്നവരെയും പെെട്ടന്നുതന്നെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടു വരാനുള്ള അടിസ്ഥാന ജീവന്‍രക്ഷാ പരിശീലന പരിപാടിയായ ബേസിക് ലൈഫ് സപ്പോര്‍ട്ട്, അഡ്വാന്‍സ്ഡ് ലൈഫ് സപ്പോര്‍ട്ട് എന്നിവയെപ്പറ്റി ശില്‍പശാലയും സംഘടിപ്പിച്ചു. ശില്‍പശാലയോടനുബന്ധിച്ച് പ്രബന്ധങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സുവനീര്‍ പ്രകാശനം നിയുക്ത ഐഎംഎ ദേശീയ പ്രസിഡന്റ് ഡോ. രവി വാങ്കഡേക്കര്‍ നിര്‍വഹിച്ചു. ഐഎം എ പ്രസിഡന്റ് ഡോ. ജോണ്‍ പണിക്കര്‍, സെക്രട്ടറി ഡോ. ജിഎസ് വിജയകൃഷ്ണന്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss