|    Oct 19 Fri, 2018 7:52 am
FLASH NEWS
Home   >  Todays Paper  >  page 10  >  

ഐഎംഎ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Published : 23rd September 2017 | Posted By: fsq

 

കോഴിക്കോട്: ഐഎംഎ അക്കാദമി ഓഫ് മെഡിക്കല്‍ സ്‌പെഷ്യാലിറ്റീസ് കേരള ഘടകത്തിന്റെ ഈ വര്‍ഷത്തെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അക്കാദമിക തലത്തിലും സംഘടനാതലത്തിലുമുള്ള സമഗ്ര സംഭാവനയ്ക്കുള്ള ഡോ. പി എ അലക്‌സാണ്ടര്‍ മെമ്മോറിയല്‍ അവാര്‍ഡിന് മുന്‍ സംസ്ഥാന ഡിഎംഇയും കോഴിക്കോട് മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പലും റേഡിയോളജി വിഭാഗം മുന്‍ പ്രഫസറുമായ ഡോ. പി വി രാമചന്ദ്രനും, ഈ വര്‍ഷത്തെ വൈദ്യ ഗവേഷണ പ്രബന്ധത്തിനുള്ള  ഡോ. ഈപ്പന്‍ സാമുവല്‍ മെമ്മോറിയല്‍ അവാര്‍ഡിന് ഹീമോഫീലിയ രോഗികളെക്കുറിച്ചുള്ള പഠനത്തിന് കൊച്ചി അമൃത മെഡിക്കല്‍ കോളജിലെ ക്ലിനിക്കല്‍ ഹെമറ്റോളജി വിഭാഗത്തില്‍ അസോസിയേറ്റ് പ്രഫസറായ ഡോ. നീരജ് സിദ്ധാര്‍ഥനും അര്‍ഹരായി. 24ന് പാലായില്‍ നടക്കുന്ന ഐഎംഎ അക്കാദമി ഓഫ് മെഡിക്കല്‍ സ്‌പെഷ്യാലിറ്റീസിന്റെ സംസ്ഥാന സമ്മേളനത്തില്‍ അവാര്‍ഡുകള്‍ സമ്മാനിക്കുമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. വി ജി പ്രദീപ്കുമാര്‍, ഐഎംഎ സംസ്ഥാന സെക്രട്ടറി ഡോ. സാമുവല്‍ കോശി, ഐഎംഎ എഎംഎസ് സംസ്ഥാന ചെയര്‍മാന്‍ ഡോ. വി പി സുരേന്ദ്രബാബു അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss