|    Oct 22 Sun, 2017 10:10 am
Home   >  Todays Paper  >  Page 5  >  

ഐഎംഎയുടെ പ്ലാന്റിലെ മലിനീകരണം: സര്‍ക്കാരിന് വിഎസിന്റെ കത്ത്

Published : 5th September 2016 | Posted By: SMR

തിരുവനന്തപുരം: മലമ്പുഴ ഡാമിനരികില്‍ പ്രവര്‍ത്തിക്കുന്ന ഐഎംഎ മാലിന്യ സംസ്‌കരണ പ്ലാന്റിലെ മലിനീകരണം ഒഴിവാക്കാന്‍ അടിയന്തര നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വി എസ് അച്യുതാനന്ദന്‍ ആരോഗ്യമന്ത്രിക്ക് കത്തുനല്‍കി. ആയിരക്കണക്കിന് ആശുപത്രികളില്‍നിന്നും ഐഎംഎ ശേഖരിക്കുന്ന മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ കേരളത്തിലുള്ള ഏക സ്ഥാപനമാണ് ഇമേജ്.
സ്ഥാപനം അടച്ചുപൂട്ടിയാലുണ്ടാവുന്ന മാലിന്യവ്യാപനം ഇന്നത്തെ സാഹചര്യത്തില്‍ സംസ്ഥാനത്തിന് വലിയ തലവേദനയായിരിക്കും.  എന്നാല്‍, ഈ മാലിന്യങ്ങള്‍ വേണ്ടവിധം സംസ്‌കരിക്കാതെ മലമ്പുഴ ഡാമിലും പരിസരപ്രദേശങ്ങളിലും പരക്കുന്നതും ഗുരുതരമായ സ്ഥിതിവിശേഷമാണ് സംജാതമാക്കുക.  ഐഎംഎ പറയുന്നത് ഇത്തരം കൂടുതല്‍ പ്ലാന്റുകള്‍ തുടങ്ങാനുള്ള സ്ഥലം സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നല്‍കാമെന്ന ധാരണയുണ്ടായിരുന്നുവെങ്കിലും കാര്യമായ പുരോഗതിയുണ്ടായിട്ടില്ല എന്നാണ്. പ്ലാന്റ് എല്ലാ പാരിസ്ഥിതിക നിബന്ധനകളും പാലിച്ചാണു പ്രവര്‍ത്തിക്കുന്നതെന്നാണ് ഐഎംഎയുടെ വാദം. എന്നാല്‍, മാലിന്യം കുന്നുകൂടി കിടക്കുന്നതും മലിനജലം പുറത്തേക്കൊഴുകുന്നതും പ്രദേശം സന്ദര്‍ശിച്ചപ്പോള്‍ നേരിട്ട് ബോധ്യപ്പെട്ടതായി വി എസ് കത്തില്‍ പറഞ്ഞു. ആരോഗ്യവകുപ്പിന്റെ ഒരു വിദഗ്ധ സംഘം അവിടം സന്ദര്‍ശിച്ച് കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെട്ട് മാലിന്യ പ്രശ്‌നം പരിഹരിക്കാനും ജനങ്ങളുടെ ആശങ്കയകറ്റാനും നടപടിയെടുക്കണമെന്ന് വിഎസ് കത്തില്‍ ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക