|    Oct 23 Tue, 2018 6:15 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഐആര്‍സിടിസി ഹോട്ടല്‍ കേസ്: സമയം തേടി തേജസ്വി യാദവ്

Published : 27th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: അഴിമതിക്കേസില്‍ ചോദ്യം ചെയ്യുന്നതിനായി സിബിഐക്ക് മുമ്പാകെ ഹാജരാവാന്‍ കൂടുതല്‍ സമയം നല്‍കണമെന്നു ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. ഇതിനായി 15 ദിവസത്തെ സമയമാണ് തേജസ്വി ആവശ്യപ്പെട്ടിരിക്കുന്നത്. ഐആര്‍സിടിസി ഹോട്ടല്‍ നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് നല്‍കിയതില്‍ അഴിമതി നടത്തിയെന്ന കേസിലാണ് നടപടി. രണ്ടു ഹോട്ടലുകള്‍ അനുവദിച്ചതായാണ് ആരോപണം. ചോദ്യം ചെയ്യലിനായി ഇന്നലെ ഹാജരാവണമെന്നു സമന്‍സ് നല്‍കിയതിനു പിറകെയാണ് അപേക്ഷയുമായി തേജസ്വി രംഗത്തെത്തിയത്. 2006ല്‍ ലാലുപ്രസാദ് യാദവ് റെയില്‍വേ മന്ത്രി ആയിരിക്കെയാണ് അനധികൃത ഇടപാട് നടത്തിയതെന്നാണ് വിശദീകരണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss