|    Apr 25 Tue, 2017 9:55 pm
FLASH NEWS

ഐആര്‍എഫ് നിരോധനം മത സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റം

Published : 17th November 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ അഞ്ചുവര്‍ഷത്തേക്ക് നിരോധിച്ച കേന്ദ്രമന്ത്രിസഭാ തീരുമാനത്തെ പോപുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ കെ എം ഷെരീഫ് അപലപിച്ചു. ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണിത്. യുഎപിഎ പോലുള്ള കരിനിയമങ്ങളുടെ ഉപയോഗമാണ് ഗുരുതരമായ മറ്റൊരു വിഷയം. ആദിവാസികള്‍ക്കും ദലിതര്‍ക്കും മുസ്‌ലിംകളെപ്പോലുള്ള ന്യൂനപക്ഷങ്ങളില്‍പെട്ട വ്യക്തികള്‍ക്കും അവരുടെ സംഘടനകള്‍ക്കും എതിരേ യുഎപിഎ പോലുള്ള കിരാത നിയമങ്ങള്‍ ചുമത്തുന്ന പ്രവണത ഏറിവരികയാണ്. സമാധാനപരമായി മതപ്രചാരണം നടത്തുന്ന ഐആര്‍എഫിന് ഏര്‍പ്പെടുത്തിയ നിരോധനം റദ്ദ് ചെയ്യണമെന്നും രാജ്യത്ത് യുഎപിഎ നിയമം എടുത്തുകളയണമെന്നും കെ എം ഷെരീഫ് ആവശ്യപ്പെട്ടു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day