|    Sep 26 Tue, 2017 5:50 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഐആര്‍എഫ് നിരോധനം: ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനം: എസ്ഡിപിഐ

Published : 19th November 2016 | Posted By: SMR

ന്യൂഡല്‍ഹി: സാക്കിര്‍ നായിക്കിന്റെ ഐആര്‍എഫിനെ നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനവും രാജ്യത്തെ മുസ്‌ലിം സ്വത്വത്തിനുനേര്‍ക്കുള്ള ആക്രമണവുമാണെന്ന് എസ്ഡിപിഐ ദേശീയ അധ്യക്ഷന്‍ എ സഈദ് പ്രസ്താവിച്ചു. രാജ്യവിരുദ്ധമോ വര്‍ഗീയമോ ആയ എന്തെങ്കിലും പ്രവര്‍ത്തനങ്ങളില്‍ സംഘടന ബന്ധപ്പെട്ടുവെന്ന് സ്ഥിരീകരിക്കുന്ന യാതൊരു തെളിവുമില്ലാതെ ബാലിശമായ കാരണങ്ങള്‍ പറഞ്ഞാണ് ഈ നിരോധനം ചുമത്തിയിരിക്കുന്നത്.
രാജ്യത്ത് തങ്ങളുടെ മതം പ്രസംഗിക്കാനും പ്രബോധനം ചെയ്യാനും മുസ്‌ലിംകള്‍ പേടിക്കുന്ന സാഹചര്യമുണ്ടാക്കാനാണ് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഐആര്‍എഫിനുമേല്‍ യുഎപിഎ ചുമത്തിയത് അതിലേക്കുള്ള സൂചനയാണ്. ആരോഗ്യകരമായ നിലയില്‍ മതങ്ങള്‍ തമ്മിലുള്ള സംവാദത്തിലും സമാധാനപരമായ രീതിയില്‍ ഇസ്‌ലാമിക പ്രബോധനങ്ങളിലും നിരതരായി കഴിഞ്ഞ ഇരുപത്തഞ്ചു വര്‍ഷമായി ഐആര്‍എഫ് പ്രവര്‍ത്തിക്കുന്നുണ്ട്. പ്രകോപനപരമായവിധം സാമുദായിക വിദ്വേഷം പടര്‍ത്തുന്ന സംഘപരിവാരത്തിനെ നിയന്ത്രിക്കേണ്ടതിനുപകരം ഇസ്‌ലാമിക ദര്‍ശനത്തിന്റെ വായ് മൂടിക്കെട്ടാനാണ് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇന്ത്യന്‍ ജനതയെ വര്‍ഗീയവല്‍ക്കരിക്കാനും അതുവഴി വോട്ടുബാങ്ക് ധ്രുവീകരണവുമാണ് ബിജെപി ലക്ഷ്യമിടുന്നത്. യുഎപിഎ എന്ന കരിനിയമം അധികാരത്തിലേറുന്ന ഓരോ സര്‍ക്കാരിന്റെയും കൈയിലെ ആയുധമാണെന്നും എ സഈദ് ചൂണ്ടിക്കാട്ടി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക