|    Jul 16 Mon, 2018 8:45 am
Home   >  News now   >  

ഏഷ്യാ കപ്പ് വനിതാ ഹോക്കി: മലേസ്യയേയും വീഴ്ത്തി ഇന്ത്യന്‍ തേരോട്ടം

Published : 31st October 2017 | Posted By: ev sports


ടോക്കിയോ: ജപ്പാനില്‍ നടക്കുന്ന ഏഷ്യാ കപ്പ് വനിതാ ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ പെണ്‍താരങ്ങളുടെ വിജയക്കുതിപ്പ് തുടരുന്നു. പൂള്‍ എയിലെ പോരാട്ടത്തില്‍ മലേസ്യയെ 2-0ന് മുക്കിയ ഇന്ത്യ തുടര്‍ച്ചായ മൂന്നാം ജയം അക്കൗണ്ടിലാക്കിയത്. പ്രതിരോധത്തിലൂന്നിയ പ്രകടനം പുറത്തെടുത്ത മലേസ്യയെ ആക്രമണ ശൈലിയില്‍ മുന്നേറിയ ഇന്ത്യ മുട്ടുകുത്തിക്കുകയായിരുന്നു. 54ാം മിനിറ്റില്‍ വന്ദന കധറിയ (54), ഗുര്‍ജിത് കൗര്‍ (55) എന്നിവരാണ് ഇന്ത്യയ്ക്കായി ലക്ഷ്യം കണ്ടത്. ജയത്തോടെ ഒമ്പത് പോയിന്റുകളുമായി ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലിലും കടന്നു. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ 4-1ന് ഇന്ത്യ ചൈനയേയും പരാജയപ്പെടുത്തിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss