|    Jan 24 Tue, 2017 12:25 am

ഏഷ്യാ കപ്പ്: പാകിസ്താനെ ഇന്ത്യ എറിഞ്ഞിട്ടു

Published : 28th February 2016 | Posted By: SMR

ധക്ക: ഏഷ്യാ കപ്പിലെ ഗ്ലാമര്‍ പോരാട്ടത്തില്‍ ചിരവൈരികളാ യ പാകിസ്താനെതിരേ ഇന്ത്യ ക്ക് അഞ്ചു വിക്കറ്റ് ജയം. തീപാറുമെന്ന് വിലയിരുത്തപ്പെട്ട മല്‍സരത്തില്‍ ഇന്ത്യയുടെ ഉജ്ജ്വല ബൗളിങിനു മുന്നില്‍ പാകിസ്താന്‍ പൊരുതാന്‍ പോലുമാവാതെ കീഴടങ്ങി. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. ഉദ്ഘാടനമല്‍സരത്തില്‍ ആതിഥേയരായ ബംഗ്ലാദേശിനെയും ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു.
ടോസിനു ശേഷം പാകിസ്താനെ ബാറ്റിങിന് അയക്കാനുള്ള ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിങ് ധോണിയുടെ തീരുമാനം തെറ്റിയില്ല. കേവലം 17.3 ഓവറി ല്‍ 83 റണ്‍സ് മാത്രമെടുത്ത് പാകിസ്താന്‍ കൂടാരത്തിലെത്തിയപ്പോള്‍ തന്നെ ഇന്ത്യ ജയമുറപ്പിച്ചിരുന്നു. എന്നാല്‍ മറുപടിയില്‍ പാകിസ്താനും തിരിച്ചടിച്ചു. പേസര്‍ മുഹമ്മദ് ആമിര്‍ ഇന്ത്യയുടെ മൂന്നു മുന്‍നിര വിക്കറ്റുകള്‍ തുടക്കത്തില്‍ തന്നെ പിഴുതെങ്കി ലും വിരാട് കോഹ്‌ലിയും യുവരാജ് സിങും ചേര്‍ന്ന് ടീമിനെ വിജയതീരത്തെത്തിച്ചു. രോഹിത് ശര്‍മയും അജിന്‍ക്യ രഹാനെ യും അക്കൗണ്ട് തുറക്കാനാവാതെ മടങ്ങിയപ്പോള്‍ സുരേഷ് റെ യ്‌ന ഒരു റണ്‍സിന് പുറത്തായി. എട്ടു റണ്‍സിന് മൂന്നു വിക്കറ്റെന്ന നിലയിലേക്ക് കൂപ്പുകുത്തിയ ഇന്ത്യയെ മല്‍സരത്തിലേക്ക് തിരിച്ചുകൊണ്ടു വന്നത് കോഹ്‌ലി -യുവരാജ് കൂട്ടുകെട്ടാണ്. 49 റ ണ്‍സെടുത്ത് പുറത്തായ കോഹ്‌ലിയാണ് ഇന്ത്യയുടെ ടോപ് സ് കോറര്‍. യുവരാജ് 14 റണ്‍സോ ടെ പുറത്താവാതെ നിന്നു. ജയം പൂര്‍ത്തിയാക്കുമ്പോള്‍ യുവിക്കൊപ്പം ഏഴു റണ്‍സോടെ ധോ ണിയായിരുന്നു ക്രീസില്‍. 15.3 ഓവറിലാണ് ഇന്ത്യ ലക്ഷ്യത്തിലെത്തിയത്.
സമീപകാലത്തെ ഏറ്റവും മികച്ച ബൗളിങാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ കാഴ്ചവച്ച ത്. പാകിസ്താന്റെ ഒരാളെപ്പോലും ക്രീസില്‍ നിലയുറപ്പിക്കാന്‍ ഇന്ത്യ അനുവദിച്ചില്ല. ഇന്ത്യയുടെ പു തിയ ഓള്‍റൗണ്ട് സെന്‍സേഷ നായ ഹര്‍ദ്ദിക് പാണ്ഡ്യയാണ് പാക് അന്തനായത്. 3.3 ഓവറില്‍ എട്ടു റണ്‍സ് മാത്രം വ ഴങ്ങി താരം മൂന്നു വിക്കറ്റ് പിഴുതു. രവീന്ദ്ര ജഡേജയ്ക്ക് രണ്ടു വിക്കറ്റ് ലഭിച്ചപ്പോള്‍ ആശിഷ് നെഹ്‌റ, ജസ്പ്രീത് ബുംറ, യുവരാജ് സിങ് എന്നിവര്‍ ഓരോ വി ക്കറ്റ് വീതം നേടി. 25 റണ്‍സെടുത്ത സര്‍ഫ്രാസ് അഹ്മദാണ് ടോപ്‌സ്‌കോറര്‍. ഖുറം മന്‍സൂര്‍ 10 റണ്‍സെടുത്തു പുറത്തായി. എക്‌സ്ട്രായിനത്തില്‍ ലഭിച്ച 15 റണ്‍സാണ് പാകിസ്താന്റെ ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 62 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക