|    Feb 21 Tue, 2017 12:55 pm
FLASH NEWS

ഏഷ്യാ കപ്പ് ക്രിക്കറ്റ്: ഇന്ത്യന്‍ വനിതാ ടീമിന് ജയം

Published : 28th November 2016 | Posted By: SMR

ബാങ്കോക്ക്: ഏഷ്യാ കപ്പ് വനിതാ ട്വന്റി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീമിന് ജയം. തായ്‌ലന്‍ഡിനെതിരേ ഒമ്പതു വിക്കറ്റിനാണ് ഇന്ത്യ വിജയമാഘോഷിച്ചത്. ആദ്യം ബാറ്റ് ചെയ്ത് തായ്‌ലന്‍ഡ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 69 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ 11.1 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം കണ്ടു.
ടോസ് നേടിയ തായ്‌ലന്‍ഡ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച രീതിയില്‍ പന്തെറിഞ്ഞ ശിഖ പാണ്ഡേയും മന്‍സി ജോഷിയും റണ്‍വിട്ടുകൊടുക്കാന്‍ പിശുക്കുകാണിച്ചപ്പോള്‍ തായ്‌ലന്‍ഡ് ഇന്നിങ്‌സ് 69 ല്‍ ഒതുങ്ങി.
ഇന്ത്യക്കുവേണ്ടി വേദ കൃഷ്ണമൂര്‍ത്തി (35) മികച്ച പ്രകടനം പുറത്തെടുത്തു. മേഖന സിങ് 29 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക