ഏഷ്യാ കപ്പ്: ഇന്ത്യക്ക് ആറാം കിരീടം
Published : 7th March 2016 | Posted By: SMR
ധക്ക: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് ആറാം കിരീടം. ഇന്നലെ നടന്ന കലാശപ്പോരാട്ടത്തില്‍ ആതിഥേയരായ ബംഗ്ലാദേശിനെയാണ് ഇന്ത്യ എട്ടു വിക്കറ്റിന് പരാജയപ്പെടുത്തിയത്.
മഴയും ശക്തമായ കാറ്റും മൂലം രണ്ട് മണിക്കൂറോളം വൈകി ആരംഭിച്ച ഇന്ത്യ-ബംഗ്ലാദേശ് കലാശപ്പോരാട്ടം ഒടുവില്‍ 15 ഓവര്‍ ആയി ചുരുക്കി ആരംഭിക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റിന് 120 റണ്‍സാണ് നേടിയത്. 13 പന്തില്‍ രണ്ട് വീതം സിക്സറും ബൗണ്ടറിയും ഉള്‍പ്പെടെ പുറത്താവാതെ 33 റണ്‍സെടുത്ത മഹ്മൂദുല്ലയാണ് ബംഗ്ലാദേശിന്റെ ടോപ്സ്കോറര്‍.
സാബിര്‍ റഹ്മാന് (32*), സാക്വിബുല്‍ ഹസന് (21) എന്നിവരും ബംഗ്ലാദേശിനായി ഭേദപ്പെട്ട പ്രകടനം നടത്തി.
ഇന്ത്യക്കു വേണ്ടി ആര് അശ്വിന്, ആശിഷ് നെഹ്റ, ജസ്പ്രിത് ബുംറ, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മറുപടിയില്‍ ശിഖര്‍ ധവാന്റെയും (60) വിരാട് കോഹ്ലിയുടെയും (41*) ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയുടെയും (20*) മികവില്‍ 13.5 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ ലക്ഷ്യം കാണുകയായിരുന്നു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.