ഏഷ്യാ കപ്പില്‍ ഇന്ന് ഇന്ത്യ-ശ്രീലങ്ക പോരാട്ടം; ലങ്കാദഹനത്തിന് ടീം ഇന്ത്യയൊരുങ്ങി
Published : 1st March 2016 | Posted By: SMR
ധക്ക: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ തുടര്‍ച്ചയായ മൂ ന്നാം വിജയത്തോടെ ഫൈനലിന് ഒരുപടി കൂടി അടുക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യ ഇന്നു ശ്രീലങ്കയുമായി ഏറ്റുമുട്ടും. ആവേശകരമായ കഴിഞ്ഞ മല്‍സരത്തില്‍ ചിരവൈരികളായ പാകിസ്താനെ തകര്‍ത്തുവിട്ടതിന്റെ ആവേശത്തിലാണ് ടീം ഇന്ത്യ.
ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി, ഓപണര്‍മാരായ രോഹിത് ശര്‍മ, ശിഖര്‍ ധവാന് എന്നിവരുടെ പരിക്ക് ടീമിനെ ചെറുതായി അലട്ടുന്നുണ്ടെങ്കിലും അതിനെയെല്ലാം മറികടക്കാമെന്ന പ്രതീക്ഷയിലാണ് നീലപ്പട. അവസാനമായി നാട്ടില്‍ നടന്ന മൂന്നു മല്‍സരങ്ങളുടെ ട്വന്റി പരമ്പരയില്‍ ഇന്ത്യ 2-1ന് ലങ്കയെ തോല്‍പ്പിച്ചിരുന്നു.
പുറംവേദനയെത്തുടര്‍ന്ന് വലയുന്ന ക്യാപ്റ്റന്‍ ധോണി ടീമിന്റെ മിക്ക പരിശീലനസെഷനു കളിലും പങ്കെടുത്തിരുന്നില്ല. പാകിസ്താനെതി രായ കഴിഞ്ഞ മല്‍സരത്തിനിടെ പേസര്‍ മുഹമ്മദ് ആമിറിന്റെ ബൗളിങിലാണ് രോഹിത്തിനു പരിക്കേറ്റത്.
ധവാനാവട്ടെ പരിക്കുമൂലം പാകിസ്താനെതിരേ കളിച്ചിരുന്നില്ല. ധവാനു പകരം അജിന്‍ക്യ രഹാനെയാണ് കഴിഞ്ഞ മല്‍സരത്തില്‍ ടീമിലെത്തിയത്. ധവാനോക്കൂടാതെ രോഹിത്തും ഇന്നു പുറത്തിരിക്കുകയാണെങ്കില്‍ രഹാനെയ്ക്കൊപ്പം വിക്കറ്റ് കീപ്പര്‍ പാര്‍ഥിവ് പട്ടേല്‍ ഓപണറായെത്തും. ബൗളിങില്‍ ഇന്ത്യക്ക് കാര്യമായ ആശങ്കകളൊന്നുമില്ല.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.