|    May 27 Sat, 2017 2:32 am
FLASH NEWS

ഏഷ്യാനെറ്റ്-സി ഫോര്‍ സര്‍വേക്കെതിരേ ഹരജി

Published : 23rd March 2016 | Posted By: SMR

കൊച്ചി: സമുദായം തിരിച്ച് സംസ്ഥാനത്തെ വോട്ടുകളുടെ കണക്കുകള്‍ പ്രസിദ്ധപ്പെടുത്തി നടത്തിയ ഏഷ്യാനെറ്റ് സി ഫോര്‍ സര്‍വേ റിപോര്‍ട്ടിനെതിരേ ഹൈക്കോടതിയില്‍ ഹരജി. മലപ്പുറം കോട്ടക്കല്‍ സ്വദേശി എം കെ മൊയ്തീന്‍കുട്ടി, അപ്പൂട്ടന്‍ എന്നിവരാണ് ഹരജി നല്‍കിയത്. സാമുദായിക ധ്രൂവീകരണമുണ്ടാക്കുന്ന തരത്തില്‍ സര്‍വേ നടത്തിയതിനെതിരേ നടപടി സ്വീകരിക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു.
സാമുദായിക വോട്ടുകള്‍ തരംതിരിച്ചു പ്രസിദ്ധീകരിക്കുന്നത് സത്യസന്ധവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിനു തടസ്സമാണ്. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാര്‍ഗനിര്‍ദേശമനുസരിച്ച് തിരഞ്ഞെടുപ്പിനു മുമ്പ് സമുദായിക അടിസ്ഥാനത്തില്‍ വിവരങ്ങള്‍ നല്‍കുന്നതു തടഞ്ഞിട്ടുണ്ട്. പൊതുജന വികാരത്തെ സ്വാധീനിക്കുന്ന രീതിയിലുള്ള ഇത്തരം റിപോര്‍ട്ടുകള്‍ തടയുന്നത് തിരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന ചീഫ് ഇലക്ട്രല്‍ ഓഫിസറും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day