|    Jul 17 Tue, 2018 9:44 am
FLASH NEWS

ഏഷ്യാനെറ്റ് ഓഫിസ് ആക്രമണം : പ്രതിഷേധം ശക്തം

Published : 22nd September 2017 | Posted By: fsq

 

ആലപ്പുഴ: ഏഷ്യാനെറ്റ് ഓഫിസിന് നേരെയുണ്ടായ ആക്രമണത്തില്‍ വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കള്‍ പ്രതിഷേധിച്ചു. അക്രമം പ്രതിഷേധാര്‍ഹമാണെന്ന് ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമന്‍ പറഞ്ഞു. മാധ്യമ സ്ഥാപനങ്ങള്‍ക്ക് നേരെയുള്ള ഇത്തരം കടന്നാക്രമണങ്ങള്‍ ഗൗരവകരമാണ്. അക്രമികളെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.  സത്യസന്ധമായി മാധ്യമ പ്രവര്‍ത്തനം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് നേരെ കൈയ്യൂക്കിന്റെ ബലം പ്രയോഗിക്കുന്നത് മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയാണെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് വിഎംസുധീരന്‍ പ്രസ്താവിച്ചു. ഏഷ്യാനെറ്റ് ആലപ്പുഴ ഓഫിസിന്‍ നേരെ നടന്ന ആക്രമണം യഥാര്‍ഥ വസ്തുതകളെ തമസ്‌ക്കരിക്കാനുള്ള ചില ഗൂഢശക്തികളുടെ ശ്രമമാണ്. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള ഇത്തരം ആക്രമണങ്ങള്‍ അപലപനീയവും ജനാധിപത്യ വിരുദ്ധവുമാണെന്ന് അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ഓഫിസ് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ആക്രമണം നടത്തിയവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ഓഫിസ് സന്ദര്‍ശിച്ചശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകായിരുന്നു അദ്ദേഹം. വിദ്യാസമ്പന്നരുടെ നാട്ടില്‍ ഇത്തരം ആക്രമണങ്ങള്‍ നടക്കാന്‍ പാടില്ല. സമൂഹത്തിനുണ്ടാവുന്ന തെറ്റ് ചൂണ്ടികാണിക്കുന്നത് മാധ്യമ പ്രവര്‍ത്തകരുടെ ഉത്തരവാദിത്വമാണ്. ഇത്തരം അക്രമികളുടെ സ്ഥാനം ചവറ്റുകുട്ടയിലാണെന്നും അദ്ദേഹം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss