|    Oct 17 Wed, 2018 8:20 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഏഷ്യാനെറ്റ് ഓഫിസിനു നേരെ ആക്രമണം ; കാര്‍ അടിച്ചുതകര്‍ത്തു

Published : 22nd September 2017 | Posted By: fsq

 

ആലപ്പുഴ: ഏഷ്യാനെറ്റ് ന്യൂസിന്റെ ആലപ്പുഴ ഓഫിസില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ അ ജ്ഞാതര്‍ അടിച്ചുതകര്‍ത്തു. ഇന്നലെ പുലര്‍ച്ചെ 2 മണിക്കു ശേഷമാണ് ആക്രമണമുണ്ടായതെന്നു പറയുന്നു.  ഈ സമയം ആലപ്പുഴ റിപോര്‍ട്ടര്‍ ടി വി പ്രസാദ് ഓഫിസില്‍ ഉണ്ടായിരുന്നു. കാറിന്റെ മുന്നിലെയും പിന്നിലെയും ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നു. ചില്ല് തകര്‍ക്കാ ന്‍ ഉപയോഗിച്ചെന്നു കരുതുന്ന ഇഷ്ടിക സംഭവസ്ഥലത്തുനിന്നു കണ്ടെത്തിയിട്ടുണ്ട്. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും അടങ്ങുന്ന പോലിസ് സംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക പോലിസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ആക്രമണത്തില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ആലപ്പുഴ ജില്ലാ കമ്മിറ്റി നഗരത്തില്‍ പ്രകടനം നടത്തി. ആലപ്പുഴ പ്രസ്‌ക്ലബ്ബിനു സമീപത്തു നിന്നാരംഭിച്ച പ്രകടനം മുല്ലയ്ക്കല്‍ ക്വിറ്റ് ഇന്ത്യാ സ്മാരകത്തില്‍ സമാപിച്ചു. പ്രതിഷേധ യോഗത്തില്‍ ജില്ലാ പ്രസിഡന്റ് വി എസ് ഉമേഷ്, സെക്രട്ടറി ജി ഹരികൃഷ്ണന്‍, വൈസ് പ്രസിഡന്റ് അംജത് പി ബഷീര്‍, സേതുമാധവന്‍, ടി കെ ഹരീഷ് സംസാരിച്ചു. വാഹനം തകര്‍ത്തവരെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കണമെന്നും മാധ്യമസ്ഥാപനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും യൂനിയന്‍ ജില്ലാ കമ്മിറ്റി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss