|    Jan 21 Sat, 2017 1:40 am
FLASH NEWS

ഏഷ്യയിലെ ഏറ്റവും വലിയ മാധ്യമ മ്യൂസിയം തലസ്ഥാനത്ത് സ്ഥാപിക്കും

Published : 12th October 2016 | Posted By: SMR

തിരുവനന്തപുരം: കേരള മീഡിയ അക്കാദമി തലസ്ഥാനത്ത് അന്തര്‍ദേശീയ മീഡിയ മ്യൂസിയം സ്ഥാപിക്കും. അഞ്ചേക്കര്‍ സ്ഥലത്ത് അതിവിപുലവും ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയും സ്ഥാപിക്കുന്ന മ്യൂസിയം, ഏഷ്യയിലെ ഏറ്റവും വലിയ മാധ്യമ മ്യൂസിയമായിരിക്കും. 125 കോടി രൂപ നിര്‍മാണച്ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ വിശദാംശങ്ങള്‍ അക്കാദമി എക്‌സിക്യൂട്ടീവ് യോഗം സംസ്ഥാന സര്‍ക്കാരിനു സമര്‍പ്പിച്ചു.
വിനോദസഞ്ചാരികളെയും വിജ്ഞാനദാഹികളെയും ഒരുപോലെ ആകര്‍ഷിക്കുന്ന പദ്ധതിയാണ് മീഡിയ മ്യൂസിയം. മാധ്യമചരിത്രം അനാവരണം ചെയ്യുന്ന വിഭാഗത്തില്‍ കേരളത്തിലെയും ഇന്ത്യയിലെയും ലോകത്തിലെയും പ്രസിദ്ധമായ 100 മാധ്യമപ്രതിഭകളുടെ മെഴുകുപ്രതിമകളുണ്ടാവുമെന്ന് അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്‌കൂള്‍, കോളജ് തലങ്ങളില്‍ മീഡിയാ ക്ലബ് രൂപീകരിക്കും.സിറ്റിസണ്‍ ജേണലിസ്റ്റുകളാക്കി വിദ്യാര്‍ഥികളെ മാറ്റാന്‍ ന്യൂസ് ക്ലിപ്പിങ്‌സ് നിര്‍മാണമല്‍സരവും സംഘടിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
സ്‌കൂള്‍ യുവജനോല്‍സവത്തിന്റെ മാതൃകയില്‍ എല്ലാ വര്‍ഷവും മീഡിയ ഫെസ്റ്റിവല്‍ സംഘടിപ്പിക്കും. കേരളപ്പിറവിയുടെ 60ാം വാര്‍ഷികവുമായി ബന്ധപ്പെടുത്തി മാധ്യമങ്ങളുടെ ഈ കാലഘട്ടത്തിലെ നേട്ടവും കോട്ടവും വിലയിരുത്തുന്ന സെമിനാറുകളും കൂട്ടായ്മകളും സംഘടിപ്പിക്കും.
സമഗ്രമായ മലയാള മാധ്യമചരിത്രം തയ്യാറാക്കും. മലയാളം അച്ചടി, ദൃശ്യ, സാമൂഹിക മാധ്യമഭാഷാ ശൈലി പൊതുവായി രൂപപ്പെടുത്തുന്നതിന് ശില്‍പശാല സംഘടിപ്പിക്കും. പ്രതിവര്‍ഷം 12 എന്ന തോതില്‍ മാധ്യമപ്രവര്‍ത്തനത്തെ ആസ്പദമാക്കിയുള്ള പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാനും  കേരള മീഡിയ അക്കാദമി  എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക