|    Mar 30 Thu, 2017 4:34 pm
FLASH NEWS

ഏഷ്യന്‍ ഹോക്കി; ഇന്ത്യയെ ശ്രീജേഷ് നയിക്കും

Published : 7th October 2016 | Posted By: SMR

ന്യൂഡല്‍ഹി: എഷ്യന്‍ ഹോക്കി ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ പുരുഷ ടീമിനെ പി ആര്‍ ശ്രീജേഷ് നയിക്കും. കേരളക്കാരനായ താരത്തിനെ രണ്ടാം തവണയും ക്യാപ്റ്റനായി തിരഞ്ഞെടുക്കുകയായിരുന്നു. ഏഷ്യന്‍ ഹോക്കി ചാംപ്യന്‍ഷിപ്പിന്റെ നാലാം സീസണ്‍ മല്‍സരങ്ങള്‍ ഈമാസം 20 ന് മലേഷ്യയിലാണ് ആരംഭിക്കുന്നത്. 18 അംഗ ടീമിന്റെ വൈസ് ക്യാപ്റ്റനായി മിഡ് ഫീല്‍ഡര്‍ മന്‍പ്രീത് സിങിനെയും തിരഞ്ഞെടുത്തു.
യുവതാരങ്ങളേയും പരിചയ സമ്പന്നരായ താരങ്ങളേയും ഉള്‍പ്പെടുത്തിയാണ് ഇത്തവണ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ഡ്രാഗ് ഫഌക്കര്‍ വിആര്‍ രഘുനാഥിന് വിശ്രമം അനുവദിച്ചു. പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്ന മുന്‍നിരത്താതരങ്ങളായ ആകാശ്ദീപ് സിങ് രമണ്‍ദീപ് സിങ് പ്രതിരോധനിരത്താരം ബീരേന്ദ്ര ലക്ര എന്നിവര്‍ ടീമില്‍ മടങ്ങിയെത്തി. പ്രതിരോധ നിരയില്‍ പരിചയസമ്പന്നരായ രുപീന്ദര്‍ പാല്‍ സിങിനെയും, കോതാജിത്ത് സിങിനെയും സുരേന്ദര്‍ കുമാറിനേയും പര്‍ദീപ് മോറിനോയും ടീമില്‍ നിലനിര്‍ത്തി.
മധ്യനിരകാക്കാന്‍ തല്‍വിന്ദര്‍ സിങ്, ലളിത് കുമാര്‍ ഉപദ്യായ് എന്നിവരും ടീമിലുണ്ട്. ജസ്ജിത്ത് സിങിനെയും ടീമില്‍ ഉള്‍പ്പെടുത്തി.

ഹോക്കി ടീം
ഗോല്‍ കീപ്പര്‍- പി ആര്‍ ശ്രീജേഷ് (ക്യാപ്റ്റന്‍), ആകാശ് ചിക്ത
ഡിഫന്‍ഡേഴ്‌സ് – രുപീന്ദര്‍ പാല്‍ സിങ്, പര്‍ദീപ് മോര്‍, ജയ്ജിത്ത് സിങ് കുലാര്‍, ബിരേന്ദ്ര ലക്ര, കോതജിത് സിങ്, സുരേന്ദര്‍ കുമാര്‍
മിഡ്ഫീല്‍ഡേഴ്‌സ്- ചിങ്ക്‌ലന്‍സേന സിങ് കങ്കുജം, മന്‍പ്രീത് സിങ് (വൈസ് ക്യാപ്റ്റന്‍), സര്‍ദാര്‍ സിങ്, എസ്‌കെ ഉത്തപ്പ, ദേവിന്ദര്‍ വാല്‍മീകി
ഫോര്‍വോര്‍ഡ്- തല്‍വീന്ദര്‍ സിങ്, എസ്‌വി സുനില്‍, ലളിത് കുമാര്‍ ഉപാദ്യായി, നിക്കിന്‍ തിമ്മിയാഹ്, അഫാന്‍ യൂസഫ്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day