|    Aug 14 Tue, 2018 1:52 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഏഷ്യന്‍ സ്‌കൂള്‍ ഫുട്‌ബോള്‍ : അഞ്ച് മലയാളി താരങ്ങള്‍ ദേശീയ ടീമില്‍

Published : 7th September 2017 | Posted By: fsq

 

ടി   പി   ജലാല്‍

മലപ്പുറം: ഏഷ്യന്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ് (അണ്ടര്‍-18) ഇന്ത്യന്‍  ടീമില്‍ അഞ്ചു മലയാളി കൗമാര താരങ്ങള്‍ ഇടംപിടിച്ചു.  മലപ്പുറം ജില്ലയിലെ ചേലേമ്പ്ര എന്‍എന്‍എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കെ സുധീഷ് എടരിക്കോട്, മൊറയുര്‍ അരിമ്പ്ര  സ്വദേശി കെ ജുനൈന്‍, പാലക്കാട് ബിഇഎം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ തേജസ് കൃഷ്ണ, പാലക്കാട് പുതുപ്പരിയാരം സിബികെഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ് ബാദുഷ, എറണാകുളം ഏലൂര്‍ ഹയര്‍സെക്കന്‍ഡറി സകൂള്‍ വിദ്യാര്‍ഥി ആല്‍ഫിന്‍ വാള്‍ട്ടിന്‍ എന്നിവരാണ് ഇറാനിലെ ടൂര്‍ണമെന്റിലേക്കുള്ള ഇന്ത്യന്‍ ടീമിലെത്തിയത്. ടൂര്‍ണമെന്റ് കളിക്കാന്‍ ടീം ഇന്നലെ പുറപ്പെട്ടു. സുധീഷും ജുനൈനും തിരഞ്ഞെടുക്കപ്പെട്ടതോടെ ചേലേമ്പ്ര എന്‍എന്‍എംഎച്ച് എസില്‍ നിന്നും ഇന്ത്യന്‍ ടീമിലെത്തിയവരുടെ എണ്ണം മൂന്നായി. നേരത്തെ അണ്ടര്‍-16 വിഭാഗത്തില്‍ മൊറയൂരിലെ തന്നെ ഷഹബാസ് ടീമിലെത്തിയിരുന്നു. സുധീഷ് എടരിക്കോട് ഇവൈസിസി ടീമിലും ജുനൈന്‍ ഗോകുലം എഫ്‌സിയുടെ ജൂനിയര്‍ ടീമിലും അംഗമായിരുന്നു. ഇരുവരും മുന്നേറ്റ നിരക്കാരാണ്. തേജസ് കൃഷ്ണ ടാലന്റ്‌സ് ഫുട്‌ബോള്‍ അക്കാദമിയിലൂടെയും ബാദുഷ മുട്ടിക്കുളങ്ങര ജനമൈത്രി അക്കാദമിയിലൂടെയുമാണ് ഫുട്‌ബോള്‍ രംഗത്തേക്ക് വന്നത്. മധ്യനിരയില്‍ കളി മെനയുന്നതില്‍ മിടുക്കനാണ് ആല്‍ഫിന്‍ വാള്‍ട്ടിന്‍. ഇറാനിലെ ഷിറാസ് സിറ്റിയില്‍ ആരംഭിച്ച ചാംപ്യന്‍ഷിപ്പ് 16ന് സമാപിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss