|    Oct 21 Sun, 2018 1:41 am
FLASH NEWS
Home   >  Sports  >  Athletics  >  

ഏഷ്യന്‍ സ്വര്‍ണ മെഡല്‍ ജേതാവ് പ്രിയങ്കയ്ക്ക് എട്ട് വര്‍ഷം വിലക്ക്

Published : 11th September 2017 | Posted By: ev sports


ബംഗളൂരു: ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവ് പ്രിയങ്ക പന്‍വാറിന് എട്ട് വര്‍ഷം വിലക്ക്. രണ്ടാം തവണയും ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയാണ്  പ്രിയങ്കയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഇന്ത്യയിലെ 40 കായികതാരങ്ങളെ ഉത്തേജക പരിശോധന നടത്തിയപ്പോള്‍ അതില്‍ 40 ഓളം താരങ്ങള്‍ ഉത്തേജകം ഉപയോഗിച്ചതായി തെളിഞ്ഞതായും ഉത്തേകജ വിരുദ്ധ ഏജന്‍സി വ്യക്തമാക്കി. പ്രിയങ്കയെ പരിശോധിച്ചപ്പോള്‍ താരം മെഫന്റര്‍മൈന്‍ എന്ന നിരോധിത മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞതിനാലാണ് വിലക്കേര്‍പ്പെടുത്തുന്നതെന്നും ഉത്തേജക വിരുദ്ധ ഏജന്‍സി കൂട്ടിച്ചേര്‍ത്തു.
2014ലെ ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ 4 x 400 മീറ്റര്‍ റിലേയിലാണ് പ്രിയങ്ക സ്വര്‍ണം അണിഞ്ഞത്. ആറ് വര്‍ഷം മുമ്പ്  ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതിന് രണ്ട് വര്‍ഷത്തെ വിലക്കും പ്രിയങ്ക നേരിട്ടിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss