|    Feb 24 Sat, 2018 11:43 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഏഷ്യന്‍ റെയ്‌സ് വാക്കിങ് ചാംപ്യന്‍ഷിപ്പില്‍ കെ ടി ഇര്‍ഫാന് വെങ്കലം

Published : 20th March 2017 | Posted By: fsq

 

ടോക്കിയോ: ദേശീയ റെക്കോഡ് ജേതാ വും മലയാളിയുമായ ഒളിംപ്യന്‍ കെ ടി ഇര്‍ഫാന് ജപ്പാനില്‍ നടന്ന ഏഷ്യന്‍ റെയ്‌സ് വാക്കിങ് ചാംപ്യന്‍ഷിപ്പില്‍ 20 കിലോമീറ്റര്‍ നടത്തത്തില്‍ വെങ്കലം.  ഒരുമണിക്കൂര്‍ 20 മിനിറ്റ് 54 സെക്കന്റില്‍ ഫിനിഷ് ചെയ്ത 2012 ലെ ലണ്ടന്‍ ഒളിംപിക്‌സിലെ സമയത്തിന് അടുത്തെത്താന്‍ സാധിച്ചു.കൊറിയയുടെ കിം ഹുന്‍ സബ് ഒരുമണിക്കൂര്‍ 19 മിനുട്ട് അഞ്ച് സെക്കന്റില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണവും കസാക്കിസ്താന്റെ ഗിയോര്‍ഗി ഷെയ്‌ക്കോ ഒരുമണിക്കൂര്‍ 20 മിനുട്ട് 47 സെക്കന്റില്‍ ഫിനിഷ് ചെയ്തു വെള്ളിയും നേടി. കഴിഞ്ഞമാസം നടന്ന ദേശീയ റെയ്‌സ് വാക്കിങില്‍ ഇര്‍ഫാന്‍ സ്വര്‍ണം നേടിയിരുന്നു. ആഗസ്തില്‍ ലണ്ടനില്‍ നടക്കുന്ന ലോക ചാംപ്യന്‍ഷിപ്പിലേക്കും യോഗ്യത നേടിയിട്ടുണ്ട്.വനിതാ വിഭാഗത്തില്‍ ഇന്ത്യന്‍താരം പ്രിയങ്ക ഒരുമണിക്കൂര്‍ 37 മിനുട്ട് 42 സെക്കന്റില്‍ ഫിനിഷ് ചെയ്ത് നാലാംസ്ഥാനം നേടി. ചൈനയുടെ വാങ്‌നം സ്വര്‍ണവും, കൊറിയയുടെ യോങ്ജൂന്‍ ജിയോന്‍ വെള്ളിയും നേടി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss