|    Aug 15 Wed, 2018 7:59 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ഏഷ്യന്‍ യുവതിയുടെ 29 വര്‍ഷത്തെ നിയമ വിരുദ്ധ വാസത്തിന് വിരാമം

Published : 5th August 2018 | Posted By: ke

ദുബയ്:കഴിഞ്ഞ ദിവസം ഒരു ഏഷ്യന്‍ യുവതി തന്റെ 10 വയസുള്ള മകനെയും കൈപിടിച്ച് അവീര്‍ പൊതുമാപ്പ് കേന്ദ്രത്തിന്റെ പടികടന്നെത്തിയത് ഇത്തിരി ആശങ്കയോടെയാണ് .ജനിച്ചത് മുതല്‍ ഒരു താമസ രേഖയും ഇല്ലാതെ കഴിഞ്ഞ 29 വര്‍ഷമായി രാജ്യത്ത് നിയമ വിരുദ്ധമായി കഴിഞ്ഞ യുവതിയായിരുന്നു അവര്‍. എന്നാല്‍ നന്മ നിറഞ്ഞ ഈ രാജ്യത്തിന്റെ നല്ല മനസുകള്‍ അവരെ സ്വീകരിച്ചരിച്ചുരുത്തിയത് പുഞ്ചിരിച്ച മുഖവുമായിട്ടാണ്.ഒട്ടും വഴിയിക്കാതെ തന്നെ അധിക്യതര്‍ അവര്‍ക്ക് മുന്നിലേക്ക് നീണ്ടിയത് അവരുടെ സ്വദേശത്തോക്ക് മടങ്ങാനുള്ള അനുമതി രേഖയാണ്.മാത്രവുമല്ല നിയമ വിരുദ്ധ വാസത്തിന് ഒരു പിഴയെ മറ്റുനടപടികളെ ഇല്ലാതെ തന്നെയാണ് അവര്‍ക്ക് രാജ്യം വിട്ടു പോകാനുള്ള എക്‌സിറ്റ് പെര്‍മിറ്റ് നല്‍കിയത്. അവരുടെ നീണ്ടകാല വാസത്തിന് അറുതി വന്നിരിക്കുന്നു… ഇനി നിയമപരമായി തന്നെ അവര്‍ക്ക് രാജ്യത്ത് തിരിച്ചത്താം. യു എ ഇയിലാണ് താന്‍ ജനിച്ചത്. എന്നാല്‍ തന്റെ പിതാവ് മരണപ്പെട്ടതോടെ കുടുംബം ദുരിതത്തിലായി .പിന്നീട് തന്റെ ചുമതലയോല്‍ക്കാന്‍ ഒരു സ്‌പോണ്‌സറിനെ കണ്ടത്താന്‍ കഴിഞ്ഞില്ലെന്ന് യുവതി പറയുന്നു. അതിനിടയില്‍ തന്റെ വിവാഹവും കഴിഞ്ഞു.ആ വിവാഹ ബന്ധത്തില്‍ ഒരു ആണ് കുട്ടി പിറന്നു . അവന് ഇപ്പോള്‍ 10 വയസ്സായി.
ഒരു കമ്പനിയില്‍ ചെറിയ ശമ്പളത്തില്‍ ജോലി ചെയ്യുന്ന തന്റെ ഭര്‍ത്താവിനും സ്‌പോണ്‍സറാവാനുള്ള വിസ ചട്ടമില്ലാത്തെത് കൊണ്ടാണ് ഇത്ര കാലം ഇവിടെ നിയമ വിരുദ്ധമായി താമസിച്ചത്. എന്നാല്‍ അതിനിടയിലാണ് തന്റെ അനധികൃത വാസത്തിന് അറുതി നല്‍കി കൊണ്ട് പൊതുമാപ്പ് കടന്നു വരുന്നത്. ഇപ്പോള്‍ തനിക്ക് തന്റെ സ്വദേശത്തോക്കുള്ള മടങ്ങാനുള്ള അനുമതി അധിക്യതര്‍ തന്നിരിക്കുന്നു. മാത്രവുമല്ല ഒരു വിലക്കുമില്ലാതെ വീണ്ടും ഇവിടേക്ക് മടങ്ങിവരാം .പിന്നീട് ഏറെ സന്തോഷത്തോടെയാണ് യുവതി പൊതുമാപ്പ് കേന്ദ്രം വിട്ടത്.

ഏഷ്യന്‍ യുവതി അവരുടെ അനധികൃത താമസത്തിന് ഒരു പിഴയും അടക്കോണ്ടതിലെന്ന് ദുബൈ എമിഗ്രേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ പറഞ്ഞു.സായിദ് വര്‍ഷാചരണത്തിന്റെ ഭാഗമായാണ് രാജ്യത്ത് പൊതുമാപ്പ് പ്രഖ്യാപിച്ചത്. താമസ രേഖകള്‍ ശരിയാക്കി ജീവിതം സുരക്ഷിതമാക്കു എന്ന സന്ദേശത്തില്‍ ആരംഭിച്ച പൊതുമാപ്പ് രാജ്യത്തിന്റെ ഭരണാധികാരികള്‍ നല്‍കിയ സമ്മാനമാണ്.അത് ഉപയോഗപ്പെടുത്തി നിയമലംഘകര്‍ അവരുടെ താമസ രേഖകള്‍ എത്രയും വേഗത്തില്‍ ശരിയാക്കണമെന്ന് മേജര്‍ ജനറല്‍ അഭ്യര്‍ത്ഥിച്ചു. അതിനിടയില്‍ പൊതുമാപ്പിന്റെ രണ്ടാം ദിവസമായ വ്യാഴാഴ്ച അവീര്‍ പൊതുമാപ്പ് കേന്ദ്രത്തില്‍ എത്തിയത് 2464 അപേക്ഷകരാണ്.ആദ്യ ദിവസവും രണ്ടാം ദിവസവും കേന്ദ്രത്തില്‍ നിയമ ലംഘകരുടെ വര്‍ദ്ധിച്ച എണ്ണമാണ് എത്തിയത്. ആദ്യദിവസം എത്തിയത് 1534.പോരാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss