|    Oct 15 Mon, 2018 3:52 pm
FLASH NEWS

ഏഷ്യന്‍ ബെഞ്ച് പ്രസ് ചാംപ്യന്‍ഷിപ്പ് : സി കെ സദാനന്ദിനു സ്വര്‍ണം

Published : 13th September 2017 | Posted By: fsq

 

കണ്ണൂര്‍: ഫിലിപ്പൈന്‍സിലെ മനിലയില്‍ ഈമാസം ആറു മുതല്‍ നടന്നുവരുന്ന ഏഷ്യന്‍ ബെഞ്ച് പ്രസ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത മലയാളിയായ സി കെ സദാനന്ദന്‍ സ്വര്‍ണ മെഡലും ആര്‍ ഭരത്കുമാര്‍ വെങ്കലും നേടിയതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 83 കിലോഗ്രാം(എക്വിപ്ഡ് ആന്റ് അണ്‍ എക്വിപ്ഡ്) മാസ്റ്റര്‍-2 വിഭാഗത്തില്‍ സദാനന്ദന്‍ രണ്ടു സ്വര്‍ണ മെഡല്‍ നേടിയപ്പോള്‍ മാസ്റ്റര്‍-1 വിഭാഗത്തിലാണ് ഭരത്കുമാര്‍ വെങ്കലം നേടിയത്. ഇരുവരും കണ്ണൂര്‍ സ്വദേശികളാണ്. കഴിഞ്ഞവര്‍ഷം ജംഷഡ്പൂരില്‍ നടന്ന സുബ്രതാ ക്ലാസിക് ഇന്റര്‍നാഷനല്‍ പവര്‍ ലിഫ്റ്റിങ്, ബെഞ്ച് പ്രസ്, റെസ്്‌ലി ലിഫ്റ്റ് എന്നിവയില്‍ സദാനന്ദന്‍ രണ്ടു വെള്ളിയും ഒരു വെങ്കലവും ഭരത്കുമാര്‍ ഒരു വെള്ളിമെഡലും നേടിയിരുന്നു. മോഹന്‍ പീറ്ററുടെ ശിക്ഷണത്തിലാണ് പരിശീലനം. 300ലേറെ പേര്‍ മല്‍സരിച്ച ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് 19 പേര്‍ പങ്കെടുത്തു. പരേതരായ ചേനോളി അച്യുതന്റെയും കല്ലാളത്തില്‍ സരോജിനിയുടെയും മകനാണ് സദാനന്ദന്‍. കണ്ണൂരിലെ പ്രമുഖ ഫഌറ്റ് നിര്‍മാണ സ്ഥാപനമായ സദാനന്ദ റിയല്‍ട്ടേഴ്‌സ് ഉടമയാണ്. ഭരത്കുമാര്‍ കണ്ണൂര്‍ തളാപ്പ് സ്വദേശിയാണ്. ഇരുവരും കണ്ണൂര്‍ ഫിറ്റ്‌നസ് എക്്‌സ്ട്രിം ജിംനേഷ്യത്തിലാണ് പരിശീലനം നേടുന്നത്. നാളെ വൈകീട്ട് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരുന്ന ഇരുവര്‍ക്കും കോച്ച് മോഹന്‍ പീറ്റര്‍ക്കും ഉജ്വല സ്വീകരണം നല്‍കും. തുടര്‍ന്നു വാദ്യമേളങ്ങളുടെ അകമ്പടിയോടെ മൂവരെയും തുറന്ന ജീപ്പില്‍ ആനയിച്ച് സ്വീകരണവേദിയായ ചേംബര്‍ ഹാളിലെത്തിക്കും. വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ എം ടി പ്രഭാകരന്‍, കെ രാംദാസ്, കെ കെ പ്രദീപ്, കെ സജീവന്‍, വി രവീന്ദ്രന്‍ സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss