ഏഷ്യന്‍ ടീം ബാഡ്മിന്റണ്‍: ചൈനയെ ഇന്ത്യ കീഴടക്കി
Published : 19th February 2016 | Posted By: SMR
ഹൈദരാബാദ്: ഏഷ്യന്‍ ബാഡ്മിന്റണ്‍ ടീം ചാംപ്യന്‍ഷിപ്പില്‍ ശക്തരായ ചൈനയ്ക്കെതിരേ ഇന്ത്യക്കു ത്രസിപ്പിക്കുന്ന വിജയം. 3-2നാണ് ഇന്ത്യ ചൈനയെ മറികടന്നത്.
സിംഗിള്‍സില്‍ കെ ശ്രീകാന്ത്, അജയ് ജയറാം, മലയാളി താരം എച്ച് എസ് പ്രണോയ് എന്നിവരുടെ വിജയങ്ങളാണ് ഇന്ത്യക്കു തുണയായത്. രണ്ടു ഡബിള്‍സ് മല്‍സരങ്ങളിലും ഇന്ത്യ പരാജയപ്പെ ട്ടു. ശ്രീകാന്ത് 21-11, 21-17ന് ഹൊവെയ് ടിയാനിനെയും അജയ് 22-20, 15-21, 21-18ന് സെങ്മിങ് വാങിനെയും പ്രണോയ് 21-14, 21-10ന് യുക്കി ഷിയെയും തോല്‍പ്പിച്ചു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.