|    Jan 17 Tue, 2017 10:55 pm
FLASH NEWS

ഏഷ്യന്‍ ജൂനിയര്‍ ജൂഡോ കേരളത്തില്‍

Published : 26th August 2016 | Posted By: SMR

കൊച്ചി: ആദ്യമായി കേരളം വേദിയാവുന്ന ഏഷ്യന്‍ ജൂഡോ ചാംപ്യന്‍ഷിപ്പിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു. സപ്തംബര്‍ ആറു മുതല്‍ 11 വരെ എറണാകുളം കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ ഡോര്‍ സ്റ്റേഡിയത്തിലാണ് 17ാമത് ജൂനിയര്‍ ഏഷ്യന്‍ ജൂഡോ ചാംപ്യന്‍ഷിപ്പ് നടക്കുന്നത്.
ഏഷ്യയിലെ 39 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ചാംപ്യന്‍ഷിപ്പിന് കേരളം ആദ്യമായാണ് വേദിയാവുന്നത്. നാലു ദിവസങ്ങളിലായി നടക്കുന്ന മല്‍സരങ്ങളില്‍  എഴുനൂറോളം മല്‍സരാര്‍ഥികള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സംസ്ഥാന ജൂഡോ അസോസിയേഷന്‍ പ്രസിഡന്റ് എ ശ്രീകുമാര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം നടന്ന ചാംപ്യന്‍ഷിപ്പില്‍ ഒരു സ്വര്‍ണമുള്‍പ്പെടെ നാലു മെഡല്‍ ഇന്ത്യന്‍ ടീം കരസ്ഥമാക്കിയതായി ശ്രീകുമാര്‍ അറിയിച്ചു. വേണ്ടത്ര പ്രോല്‍സാഹനം നല്‍കിയാല്‍ മികച്ച ജൂഡോ താരങ്ങളെ വാര്‍ത്തെടുക്കാനാവുമെന്ന് ഫിസാറ്റ് ചെയര്‍മാനും ചാംപ്യന്‍ഷിപ്പ് ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാനുമായ പോള്‍ മുണ്ടാടന്‍ പറഞ്ഞു.
മല്‍സരത്തിനു മുന്നോടിയായി കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ച ഓഫീസിന്റെ ഉദ്ഘാടനം സംസ്ഥാന ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് എം എം അബ്ദുള്‍ റഹ്മാന്‍ നിര്‍വഹിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 31 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക