|    Apr 24 Mon, 2017 4:45 pm
FLASH NEWS

ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കി: ഇന്ത്യ- കൊറിയ സെമി ഇന്ന്

Published : 29th October 2016 | Posted By: SMR

ഖൗത്താന്‍ (മലേസ്യ): മലയാളി ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷിനു കീഴില്‍ വിജയക്കുതിപ്പ് നടത്തുന്ന ഇന്ത്യ ഇന്ന് ഏഷ്യന്‍  ചാംപ്യന്‍സ് ട്രോഫി ഹോക്കിയുടെ സെമിയില്‍ ദക്ഷിണ കൊറിയയുമായി ഏറ്റുമുട്ടും. ഉച്ചയ്ക്ക് ഒരു മണിക്കാണ് സെമി. വൈകീട്ട് ആറിന് നടക്കുന്ന രണ്ടാം സെമി ഫൈനലില്‍ പാകിസ്താനും മലേസ്യയും കൊമ്പുകോര്‍ക്കും.
ആറു ടീമുകളുള്‍പ്പെട്ട പൂള്‍ ഘട്ടത്തില്‍ ഒന്നാംസ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലേക്കു കുതിച്ചത്. അഞ്ചു കളികളില്‍ നാലിലും ജയിച്ച ഇന്ത്യ ഒന്നില്‍ സമനില വഴങ്ങുകയായിരുന്നു. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം ഗോളുകള്‍ നേടിയതും ഇന്ത്യ തന്നെയാണ് (25). ഇതില്‍ 10 ഗോളും രൂപീന്ദര്‍ പാല്‍ സിങിന്റെ വകയായിരുന്നു. ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍ പദവി താരം ഇതിനകം ഉറപ്പാക്കിക്കഴിഞ്ഞു.
ഇന്ത്യയും കൊറിയയും ടൂര്‍ണമെന്റില്‍ രണ്ടാംതവണയാണ് നേര്‍ക്കുനേര്‍ വരുന്നത്. നേരത്തേ പ്രാഥമിക റൗണ്ടില്‍ ഇന്ത്യയെ കൊറിയ 1-1നു സമനിലയി ല്‍ കുരുക്കിയിരുന്നു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day